
boat accidentഅരനൂറ്റാണ്ടോളമായി കടലുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്; പക്ഷേ, ഇത് ജീവിതത്തിലെ ആദ്യാനുഭവം, യുഎഇയിൽ അപകടത്തിൽപ്പെട്ട മലയാളി ബോട്ട് ഡ്രൈവർ പറയുന്നു
ദുബായ്: യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഉല്ലാസബോട്ടുകള്‍ മറിഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടം വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു. ബോട്ട് ഡ്രൈവർമാരിലൊരാൾ മലയാളിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ഖ് ദ്വീപിന് സമീപമാണ് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ടുകള്‍ മുങ്ങിയത്. തമിഴ് കുടുംബവും ജീവനക്കാരുമടക്കം രണ്ടു ബോട്ടുകളിലായി ആകെ 10 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അപകടത്തില്‍പ്പെട്ട മലയാളി ബോട്ട് ഡ്രൈവറിന്റെ വാക്കുകളാണ് വെെറലാവുന്നത്.
ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന തമിഴ് കുടുംബമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പതിവായി അവധി ദിവസങ്ങളിൽ ബോട്ട് യാത്രയ്ക്ക് ഇവരെത്താറുണ്ട്. അങ്ങനെയുണ്ടായ സൗഹൃദം ശനിയാഴ്ചയും അവരെ പ്രദീപിന്റെ ബോട്ടിലെത്തിച്ചു. ഖോർഫക്കാൻ കോർണിഷിൽ നിന്നായിരുന്നു ഷർഖ് ദ്വീപിലേയ്ക്ക് യാത്ര പുറപ്പെട്ടത്. അന്ന് കടല്‍ വളരെ ശാന്തമായിരുന്നു. കടൽക്ഷോഭത്തിനോ മറ്റോ സാധ്യതയുണ്ടെങ്കിൽ ഒരിക്കലും തീരദേശ സേന ബോട്ട് യാത്ര അനുവദിക്കാറില്ല. 10 പേർക്ക് വരെ ഒരേ സമയം കയറാവുന്ന അമേരിക്കൻ എന്‍ജിനുള്ള കരുത്തുറ്റ ഫൈബർ ബോട്ടായിരുന്നു പ്രദീപ് ഒാടിച്ചിരുന്നത്. ഖോർഫക്കാൻ ബീച്ചിൽ നിന്ന് ഇത്തരം ടൂറിസ്റ്റ് സർവീസ് നടത്തുന്ന മുപ്പതോളം ബോട്ടുകളുണ്ട്. ഇതുപോലുള്ള മറ്റൊരു ബോട്ട് പ്രദീപിന്റെ ബോട്ടിന്റെ തൊട്ടു മുന്നിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. പഞ്ചാബ് സ്വദേശികളായ മൂന്നു യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ആ ബോട്ടിലുണ്ടായിരുന്നത്. പെട്ടെന്ന് ശക്തമായ കാറ്റടിക്കുകയും കടലിൽ ചുഴലി പ്രത്യക്ഷപ്പെടുകയും അതിൽ 2 ബോട്ടും പെടുകയും ചെയ്തു. മുൻപിലുണ്ടായിരുന്ന ബോട്ട് ആദ്യം മറിഞ്ഞു. തുടർന്ന് പ്രദീപിന്റെ ബോട്ടും. യാത്രക്കാരെല്ലാം വെള്ളത്തിൽ വീണു. എല്ലാവരും വല്ലാതെ ഭയന്നുപോയി. സ്ത്രീകളും കുട്ടികളുമെല്ലാം നിലവിളിച്ചു. ഉടൻ പ്രദീപ് തീരദേശ സേനയ്ക്ക് വിവരമറിയിച്ചു. ഒട്ടും വൈകാതെ സ്ഥലത്ത് കുതിച്ചെത്തിയ രക്ഷാപ്രവർത്തകര്‍ക്കൊപ്പം ചേർന്ന് പ്രദീപും പ്രവർത്തിച്ചു. എല്ലാവരെയും രക്ഷിച്ച് ബോട്ടുകളിൽ കയറ്റി. മിക്കവരും വെള്ളം കുടിച്ച് അവശരായിരുന്നു. പ്രദീപിന്റെ ബോട്ട് അവരെയും കൊണ്ട് തീരത്തേയ്ക്ക് പാഞ്ഞു. നാട്ടിൽ മത്സ്യത്തൊഴിലാളിയായ പ്രദീപിന് സ്വന്തമായി തോണിയും വലയുമുണ്ടായിരുന്നു. ഏത് പ്രതികൂല കാലാവസ്ഥയോടും മല്ലിട്ടാണ് വർഷങ്ങളോളം മത്സ്യബന്ധനം നടത്തിയത്. ആ പ്രവൃത്തിപരിചയം കൈമുതലായി പിന്നീട് യുഎഇയിലേയ്ക്ക് വന്നു. സ്വദേശിയുടെ ഉല്ലാസ ബോട്ടിൽ ഡ്രൈവറായി ചേർന്നു. താമസവും ഭക്ഷണവും പ്രതിമാസം 1300 ദിർഹവും ലഭിക്കുന്നു. ബോട്ടുടമയും കുടുംബവും തന്നെ അവരുടെ ഒരംഗത്തെപ്പോലെയാണ് കരുതുന്നതെന്ന് പ്രദീപ് പറയുന്നു.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)