www dubaipolice gov ae
Posted By editor Posted On

www dubaipolice gov ae : യുഎഇ കൊലപ്പെടുത്തിയ ഇസ്രേലി പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്; പിടികൂടിയത് ഇങ്ങനെ

സ്വദേശിയെ കൊലപ്പെടുത്തിയ ഇസ്രേലി പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. 33 കാരനായ ഗസ്സാന്‍ ഷംസി ബിസിനസ് ബേ ഏരിയയിലെ കഫേയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ എട്ട് പ്രതികളെയും പോലീസ് www dubaipolice gov ae പിടികൂടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
വിനോദസഞ്ചാരികളായ പ്രതികള്‍ യൂറോപ്യന്‍ രാജ്യത്ത് നിന്ന് ഷോപ്പിംഗിനായി യുഎഇയില്‍ എത്തിയതാണെന്ന് പോലീസ് പറഞ്ഞു. അവര്‍ ബിസിനസ് ബേയിലൂെ നടക്കുമ്പോള്‍, അവര്‍ ഇരയെ കണ്ടു. ശേഷം മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വഴക്ക് നടന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും ആക്രമണവുമാണ് ഇരയുടെ മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിനുള്ളില്‍ രണ്ട് പ്രധാന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സ്മാര്‍ട്ട് ടെക്നോളജി ഉപയോഗിച്ച പ്രത്യേക സംഘത്തെ പോലീസ് സജ്ജമാക്കി. ‘ബാക്കിയുള്ള പ്രതികളെ ഞങ്ങള്‍ അറസ്റ്റ് ചെയ്യുകയും 24 മണിക്കൂറിനുള്ളില്‍ കേസ് അവസാനിപ്പിക്കുകയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു,’ പോലീസ് കൂട്ടിച്ചേര്‍ത്തു.
ദുബായ് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍രി, സുരക്ഷ ഉറപ്പാക്കാനുള്ള സേനയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ”ഞങ്ങളുടെ നേതൃത്വത്തിന്റെ അചഞ്ചലമായ പിന്തുണ സുരക്ഷാ ഏജന്‍സികളെ എത്ര സങ്കീര്‍ണ്ണമായാലും പ്രൊഫഷണലായി ഏത് സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തമാക്കി. ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *