
Emirates Red Crescent : യുഎഇയിലെ വന്‍തീപിടിത്തം: ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ചാരിറ്റി പ്രോജക്ടുകളുമായി എമിറേറ്റ്സ് റെഡ് ക്രസന്റ്
ഈ ആഴ്ച ആദ്യം അബുദാബിയിലെ വില്ലയിലുണ്ടായ അഗ്‌നിബാധയില്‍ ആറ് പേര്‍ മരണപ്പെട്ടിരുന്നു. അതിലൊരാള്‍ ചാരിറ്റി വര്‍ക്കറായ ഫാത്തിമ മുഹമ്മദ് അല്‍ ഹൊസാനി ആയിരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി) Emirates Red Crescent ചാരിറ്റി പ്രോജക്ട് പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
എമിറേറ്റ്സ് റെഡ് ക്രസന്റ് ഇന്ത്യയിലെ ഒരു പള്ളിക്ക് സന്നദ്ധപ്രവര്‍ത്തകയുടെയും കുടുംബത്തിന്റെയും പേരിടുകയും കിണര്‍ നിര്‍മ്മിക്കുകയും ചെയ്യും. കൂടാതെ ഇവരുടെ സ്മരണയ്ക്കായി ഒരു കിന്റര്‍ഗാര്‍ട്ടന്‍ പദ്ധതിയും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കിര്‍ഗിസ്ഥാനിലെ കിന്റര്‍ഗാര്‍ട്ടനില്‍ 40 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉണ്ടായിരിക്കും. പദ്ധതിയുടെ ചെലവ് 274,500 ദിര്‍ഹമാണ്. ERC വെബ്സൈറ്റ് വഴി താമസക്കാര്‍ക്ക് രണ്ട് പ്രോജക്റ്റുകള്‍ക്കും സംഭാവന ചെയ്യാം.
മുഅസാസ് പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ അല്‍ ഹൊസാനി കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബനിയാസ് സെമിത്തേരിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഇവരെ സംസ്‌കരിച്ചു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പാരാമെഡിക്കല്‍ ജീവനക്കാരും പോലീസും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരണ ശേഷം കുടുംബത്തിന് അനുശോചനങ്ങളും ആദരാഞ്ജലികളും പ്രവഹിച്ചു, ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. മരണമടഞ്ഞ സന്നദ്ധപ്രവര്‍ത്തകയുടെയും അവളുടെ കുടുംബത്തിന്റെയും സ്മരണയ്ക്കായി പ്രോജക്റ്റുകള്‍ നിര്‍മ്മിക്കുന്നതിന് ആളുകള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ERC ലിങ്കുകള്‍ നിരവധി നെറ്റിസണ്‍സ് പോസ്റ്റ് ചെയ്തു.
അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ ഡോ മുഗീര്‍ അല്‍ ഖൈലിയും അതോറിറ്റിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തോട് ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, ദാരുണമായ സംഭവത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.
Comments (0)