
dubai police : യുഎഇയില്‍ കൊലപാതക കേസില്‍ പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയില്‍ കൊലപാതക കേസില്‍ പ്രവാസികള്‍ അറസ്റ്റില്‍. സ്വദേശിയുടെ മരണത്തിന് കാരണകാരായ പ്രതികളെ ദുബായ് പോലീസ് dubai police അറസ്റ്റ് ചെയ്തു. സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ഒന്നിലധികം ഇസ്രായേലി പൗരന്മാരെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. എത്ര പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ദുബായ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്ന് ദുബായ് സര്‍ക്കാര്‍ മീഡിയ ഓഫീസ് ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു. മരിച്ചയാള്‍ക്ക് 30 വയസ്സ് പ്രായമുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)