dubai luxury residency
Posted By editor Posted On

dubai luxury residency : യുഎഇ: നിവാസികള്‍ക്ക് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലോറില്‍ വാഹനം പാര്‍ക്ക് ചെയ്യാം; പുതിയ അള്‍ട്രാ ലക്ഷ്വറി ടവര്‍ വരുന്നു

ദുബായില്‍ പുതിയ അള്‍ട്രാ ലക്ഷ്വറി ടവര്‍ വരുന്നു. ബാന്‍ഡഡ്, ആഡംബര വസതികള്‍ക്കുള്ള ഡിമാന്‍ഡ് തുടരുന്നതിനാല്‍, ഫ്രഞ്ച് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ ലോകത്തിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റായ ബുഗാട്ടി റെസിഡന്‍സസ്, യുഎഇ ആസ്ഥാനമായുള്ള ഡെവലപ്പര്‍ ബിന്‍ഗാട്ടി dubai luxury residency ദുബായില്‍ ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
ബിസിനസ് ബേയില്‍ സ്ഥിതി ചെയ്യുന്ന, 43 നിലകളുള്ള ഊബര്‍-ലക്ഷ്വറി പ്രോജക്റ്റില്‍ 171 മാന്‍ഷനുകളും 11 സ്‌കൈ മാന്‍ഷന്‍ പെന്റ്ഹൗസുകളും ഓരോ സ്‌കൈ മാന്‍ഷന്‍ പെന്റ്ഹൗസുകളും മുഴുവന്‍ നിലയും ഉള്‍ക്കൊള്ളുന്നതാണ് പ്രൊജക്ട്. ആദ്യത്തെ ബുഗാട്ടി റെസിഡന്‍സിയില്‍ ബീച്ച്, പ്രൈവറ്റ് പൂള്‍, ജാക്കുസി സ്പാ, ഫിറ്റ്‌നസ് ക്ലബ്, ഷെഫ്‌സ് ടേബിള്‍, പ്രൈവറ്റ് വാലെറ്റ്, പ്രൈവറ്റ് മെമ്പേഴ്സ് ക്ലബ്, രണ്ട് ഗാരേജ്-ടു-പെന്റ്ഹൗസ് കാര്‍ ലിഫ്റ്റുകള്‍ എന്നിവ ഉണ്ടായിരിക്കും.
ബിന്‍ഹാട്ടിയിലെ ബുഗാട്ടി റെസിഡന്‍സസിലെ അള്‍ട്രാ-ഹൈ-നെറ്റ്-വാല്യു താമസക്കാര്‍ക്ക് ലിഫ്റ്റിലേക്ക് ഡ്രൈവ് ചെയ്യാനും തുടര്‍ന്ന് അവരുടെ ഫ്‌ലോറിലേക്ക് കാറില്‍ പോകാനും കഴിയും. കാരണം ഓരോ യൂണിറ്റിനും പ്രത്യേക പാര്‍ക്കിംഗ് സ്ഥലമുണ്ട്. ഏറ്റവും ഉയരമുള്ള പെന്റ്ഹൗസില്‍ പാര്‍ക്കിങ്ങിന് 20 സ്ലോട്ടുകളുണ്ടാകും. ഒരു നിലയില്‍ താമസിക്കുന്നവരുടെ പ്രത്യേക കാറുകള്‍ക്കായി പ്രദര്‍ശന സ്ഥലവും ഉണ്ടായിരിക്കും.
മൂന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാവില്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോളതലത്തില്‍ ബ്രാന്‍ഡഡ് വസതികളുടെ ഏറ്റവും മികച്ച ലൊക്കേഷന്‍ ദുബായ് ആണെന്നാണ്. യുഎസ്, യുഎഇ, വിയറ്റ്‌നാം, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ചേര്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *