
RBI കയ്യിൽ 2000 രൂപയുടെ നോട്ടുകൾ ഉണ്ടോ? മാറ്റിയെടുക്കാൻ ബാങ്കിലേക്ക് പോകുന്നതിനു മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഈ അടുത്ത ദിവസമാണ് 2000 രൂപ RBI നോട്ട് നിരോധിക്കുന്നത് റിസോർ ബാങ്ക് അറിയിച്ചത്. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായാണ് നോട്ട് പിൻവലിച്ചത്. സെപ്റ്റംബർ 30നുള്ളിലായി ജനങ്ങളുടെ കൈവശം നിലവിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിക്കണം എന്നാണ് നിർദ്ദേശം.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പെട്ടെന്ന് ഇത്തരത്തിൽ ഒരു പിൻവലിക്കൽ ഉണ്ടായതോടെ കൈവശമുള്ള 2000 നോട്ടുകൾ എന്തു ചെയ്യണമെന്ന സംശയത്തിലാണ് പലരും. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ബാങ്കുകളിൽ 2000 രൂപ നോട്ടുമായി ചെല്ലുന്നതിനു മുന്നേ ആയി ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ തൊട്ടടുത്തുള്ള ബാങ്ക് ശാഖകള്‍ 2000 രൂപ നോട്ടുകൾ മാറുന്നതിനായി സന്ദർശിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ 19 ആര്‍ബിഐ റീജണല്‍ ഓഫിസുകളിലും സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
ഇതിനായുള്ള ക്രമീകരണങ്ങൾ നടത്തുവാൻ അല്പം സമയം ആവശ്യമായിരിക്കും.അതിനാല്‍ മെയ് 23 മുതല്‍ക്കാണ് നിങ്ങള്‍ക്ക് നോട്ടുകളുമായി ബാങ്കുകളെ സമീപിക്കാന്‍ സാധിക്കുക.
ഒരേ സമയം 20,000 രൂപ അതായത് 2000 രൂപയുടെ പത്ത് നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് ബാങ്കിലൂടെ മാറാന്‍ സാധിക്കുക. നിലവിലെ കെവൈസി മാനദണ്ഡങ്ങള്‍ക്കും റെഗുലേറ്ററി നിയമങ്ങള്‍ക്കും അനുസൃതമായ ഡെപ്പോസിറ്റ്, ട്രാന്‍സാക്ഷന്‍ പരിധികള്‍ തന്നെയാണ് ഈ ദിവസങ്ങളിലും ബാധകമാകുക.
കാലയളവിൽ ഒരു ബാങ്കിൽ ചെന്ന് 2000 രൂപയുടെ നോട്ട് മാറണമെങ്കിൽ നിങ്ങൾ ആ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കണം എന്ന് നിർബന്ധമില്ല. ഒരാള്‍ക്ക് ഒരേസമയം ഏത് ബാങ്കില്‍ നിന്നും ഇരുപത് 2000 രൂപാ നോട്ടുകള്‍ വരെ മാറാം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതലായവരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ ക്രമീകരണങ്ങളുമുണ്ടാകും.
Comments (0)