
pravasi മലയാളികൾക്ക് വൻ തിരിച്ചടി; യുകെയിലെ വിസ നടപടികളിൽ സുപ്രധാന മാറ്റവും ആയി അധികൃതർ
ലണ്ടൻ: വിദേശത്ത് പോയി pravasi ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതുകൊണ്ട് ഇന്ന് പലരും ചെയ്യുന്ന കാര്യമാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവുകയും പിന്നീട് തിരിച്ച് സ്വന്തം നാട്ടിലേക്ക് വരാതെ കുടുംബത്തെയും അങ്ങോട്ടു കൊണ്ടു പോകാൻ ശ്രമിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എന്നാൽ ഇനി അത് അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല.വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇനി അവരുടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക.
ഇതു സംബന്ധിച്ച യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ കഴിഞ്ഞ ദിവസം പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു.ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്നവര്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ഉണ്ടാവില്ലെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.സാധാരണ ഡിഗ്രി കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന ഹ്രസ്വ കോഴ്‍സുകള്‍ക്കോ പഠിക്കാനായി യു.കെയില്‍ എത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ല. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
2019ല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനു വേണ്ടി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി ആരംഭിച്ചതോടെ യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആയിരുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസക്കു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്നും റിപ്പോർട്ട് ഉണ്ട്.
അടുത്ത വര്‍ഷം ജനുവരി മുതലാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വിസാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക എന്നുള്ളത് കൊണ്ട് നിലവില്‍ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല. എന്നാല്‍ പുതിയ കുടിയേറ്റ നിയമ ഭേദഗതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള അപേക്ഷകളില്‍ നിയന്ത്രണം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പുറത്തുവരും. ഇതേ കാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കായി 1,35,788 വിസകള്‍ നല്‍കിയിട്ടുണ്ട്. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് ഒന്‍പത് ഇരട്ടിയാണിത്. 2022-2023 വര്‍ഷത്തില്‍ യു.കെയിലേക്കുള്ള കുടിയേറ്റം ഏഴ് ലക്ഷം കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് ഒന്‍പത് ഇരട്ടിയാണിത്. ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണത്തിന് പുറമെ വിദ്യാര്‍ത്ഥി വിസയിലെത്തുന്നവര്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണവും മലയാളികളെ ബാധിക്കും.
ReplyForward |
Comments (0)