work permit uae : യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് മൂന്നു വര്‍ഷമാക്കി; അംഗീകാരം നല്‍കി കൗണ്‍സില്‍ - Pravasi Vartha UAE
work permit uae
Posted By editor Posted On

work permit uae : യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് മൂന്നു വര്‍ഷമാക്കി; അംഗീകാരം നല്‍കി കൗണ്‍സില്‍

യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി. പുതിയ തീരുമാനം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി.) work permit uae അംഗീകരിച്ചു. പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലാളികള്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും അതേ തൊഴിലുടമയ്ക്കുകീഴില്‍ ജോലിചെയ്തിരിക്കണമെന്ന ശുപാര്‍ശയും എഫ്.എന്‍.സി. അംഗീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എന്നാല്‍, തൊഴിലുടമ സമ്മതിച്ചാല്‍ ഈ നിബന്ധന ഒഴിവാക്കുകയും ചെയ്യാം. യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിലവില്‍ രണ്ടുവര്‍ഷത്തേക്കാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. സാധുവായ വര്‍ക്ക് പെര്‍മിറ്റില്ലാതെ യു.എ.ഇ.യില്‍ ജോലിചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഈ വര്‍ഷം രാജ്യത്തുടനീളം 72,000 പരിശോധനകളാണ് നടത്തിയതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതര്‍ എഫ്.എന്‍.സി. മുമ്പാകെ അറിയിച്ചു. ഇതില്‍ വ്യാജ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട 2,300 കേസുകള്‍ കണ്ടെത്തിയിരുന്നു. 430 കേസുകളില്‍ നടപടികളെടുത്തു. ചിലത് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ജനുവരിയില്‍ മാത്രമായി സ്വദേശിവത്കരണനയങ്ങള്‍ തെറ്റിച്ച 20 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഇതിനുപുറമെ 296 ഇമിറാത്തികളെ സ്വദേശിവത്കരണത്തിന്റെപേരില്‍ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്പനി ഉടമയെയും മാനേജരെയും അറസ്റ്റുചെയ്തിരുന്നു.
തൊഴിലുടമകളുടെ സാമ്പത്തികബാധ്യത കുറയ്ക്കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് കാലാവധി കൂട്ടാന്‍ സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള എഫ്.എന്‍.സി. കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു. തൊഴില്‍മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ശുപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *