
dubai expat : യുഎഇ: ആര്‍ടിഎ ബസ് ഡ്രൈവറായ പ്രവാസി മലയാളി അന്തരിച്ചു
ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ (ആര്‍ടിഎ) ബസ് ഡ്രൈവറായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പന്‍ മുഹമ്മദ് ഹനീഫയാണ് (55) ആണ് dubai expat മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡി.ഐ.പി എന്‍.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പത്തിനാണ് മരിച്ചത്. ദുബായില്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാന്‍ ശ്രമം നടക്കുകയാണ്.
പിതാവ്: ടി.പി. അലി. മാതാവ്: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ അധ്യാപിക). മക്കള്‍: ദില്‍കഷ്, ആലിയ, ഐഷ. സഹോദരങ്ങള്‍: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അന്‍വര്‍ സാദിഖ്, റസീന, നഫീസ.
Comments (0)