
al mahzooz ae : വിവാഹച്ചെലവിന് പണം തേടി ഇന്ത്യന്‍ പ്രവാസി; അപ്രതീക്ഷിത വമ്പന്‍ ഭാഗ്യം കൈവന്നത് മഹ്‌സൂസ് നറുക്കെുപ്പിലൂടെ
ഇന്ത്യന്‍ പ്രവാസിക്ക് മഹ്‌സൂസ് നറുക്കെുപ്പിലൂടെ അപ്രതീക്ഷിത വമ്പന്‍ ഭാഗ്യം കൈവന്നു. മഹ്‌സൂസിന്റെ 44-ാമത് മില്യണയര്‍ ആയി ഇന്ത്യന്‍ പ്രവാസിയായ വിപിന്‍ ആണ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി ജീവനക്കാരനായ വിപിന്‍ al mahzooz ae ആണ് ഗ്യാരണ്ടീസ് റാഫ്ള്‍ സമ്മാനമായ 1,000,000 ദിര്‍ഹം നേടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്. രണ്ടു വര്‍ഷമായി യു.എ.ഇയില്‍ ജീവിക്കുന്ന വിപിന്‍, നാല് മാസം മുന്‍പ് മാത്രമാണ് മഹ്‌സൂസില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിന്‍ പറയുന്നു.
‘വിവാഹം നടത്താനുള്ള ചെലവുകള്‍ വളരെ കൂടുതലാണ്. സമ്മാനമായി 1,000,000 ദിര്‍ഹം ലഭിച്ചപ്പോള്‍ ഞാന്‍ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം’വിപിന്‍ പറയുന്നു. മൂത്ത സഹോദരന് ഒരു പുതിയ കാര്‍, കുടുംബത്തിന് പുത്തന്‍ വീട് എന്നിവയാണ് വിപിന്റെ മറ്റു ലക്ഷ്യങ്ങള്‍. ഇതിന് മുന്‍പ് മഹ്‌സൂസിലൂടെ 350 ദിര്‍ഹം വിപിന് ലഭിച്ചിട്ടുണ്ട്.
‘ആദ്യം എനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു. തിരികെ വീട്ടിലെത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ മഹ്‌സൂസില്‍ നിന്നുള്ള മെയില്‍ കണ്ടു. ഞെട്ടിപ്പോയ ഞാന്‍ നേരെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചു. ഇന്ത്യയിലുള്ള പ്രതിശ്രുത വധുവിനോട് ഇത് പറഞ്ഞെങ്കിലും അവള്‍ വിശ്വസിച്ചില്ല. അപ്പോള്‍ ഞാന്‍ മഹ്‌സൂസ് അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് അവള്‍ക്ക് അയച്ചുനല്‍കി.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)