
uae online fraud : എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ യുഎഇയില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് ; നിരവധി പേര്‍ക്ക് പണം നഷ്ടമായി
എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ യുഎഇയില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്. എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ലഭിക്കുന്ന മെസേജിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായി. യുഎഇയുടെ ഔദ്യോഗിക തപാല്‍ വകുപ്പായ എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ മലയാളികളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഈ എസ്എംഎസ് uae online fraud കിട്ടിക്കൊണ്ടിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഒന്നിലേറെ തവണയൊക്കെയാണ് പലര്‍ക്കും സന്ദേശം ലഭിച്ചത്. എന്താണോ, ഏതാണോ എന്ന് പോലും നോക്കാതെ പലരും സന്ദേശത്തില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്തതിട്ടുണ്ട്.
അടുത്ത കാലത്തായി യുഎഇയില്‍ നടക്കുന്ന പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് സന്ദേശം ഇങ്ങനെയാണ്: ”ഹലോ, നിങ്ങള്‍ക്ക് ഒരു പാഴ്‌സല്‍ ഉണ്ട്, പ്രശ്നം പരിഹരിക്കാത്തതിനാല്‍ അത് നിങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ പരിഷ്‌കരിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍- റീ ഡെലിവറിക്ക് തപാല്‍ നിരക്ക് ഈടാക്കും! https://t.ly/EmpostAe വിവരങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് ‘1’ സജീവമാക്കല്‍ ലിങ്കിന് മറുപടി നല്‍കുക! ഞാന്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നേരുന്നു!’- ‘
തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, മേല്‍വിലാസം നല്‍കാന്‍ ആവശ്യപ്പെടുകയും അതു ചെയ്തു കഴിഞ്ഞാല്‍ സന്ദേശത്തില്‍ പറഞ്ഞ പോലെ റി ഡെലിവറിക്ക് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ട് മുതല്‍ അഞ്ച ദിര്‍ഹം വരെയാണ് ആവശ്യപ്പെടുന്നത് എന്നതിനാല്‍ കുറഞ്ഞ പണമല്ലേ എന്ന് കരുതി പലരും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി അത് നല്‍കാന്‍ തയാറാകുകയും ഇതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും നഷ്ടപ്പെടുകയുമാണ് ഉണ്ടാകുന്നത്. അങ്ങനെ ‘സന്തോഷകരമായ ജീവിതം’ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും പണം നഷ്ടപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യുന്നു.
അതേസമയം എമിറേറ്റ്‌സ് പോസ്റ്റുമായി ബന്ധമുണ്ടെന്ന് തെറ്റായി അവകാശപ്പെടുന്ന എസ്എംഎസ് സന്ദേശങ്ങളാണിതെന്ന് അധികൃതര്‍ പറഞ്ഞു. എമിറേറ്റ്‌സ് പോസ്റ്റ് റജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴി മാത്രമേ ഞങ്ങള്‍ എസ്എംഎസ് അയയ്ക്കൂ എന്ന് അതോറിറ്റി തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞു. @emiratespost.ae അല്ലെങ്കില്‍ @emiratesposthop.ae എന്നതില്‍ അവസാനിക്കുന്നതാണ് ഔദ്യോഗിക ഇമെയില്‍ വിലാസങ്ങള്‍. വ്യാജ സന്ദേശം വരുന്ന അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യാനും ഈ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അതോറിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. തട്ടിപ്പു പരാതിപ്പെടാന്‍ [email protected] എന്ന ഇ- മെയിലിലോ 600599999 എന്ന നമ്പറിലോ വിളിക്കണം.
ഈ തട്ടിപ്പിനെതിരെ താമസക്കാരോട് ജാഗ്രത പാലിക്കാനും ഇരയാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാനും സമൂഹമാധ്യമത്തിലൂടെ എമിറേറ്റ്‌സ് പോസ്റ്റ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരം സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)