scholarships for college students : പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോര്‍ഷിപ്പ് പ്രഖ്യാപിച്ച് യുഎഇ: വിശദാംശങ്ങള്‍ - Pravasi Vartha UAE
scholarships for college students
Posted By editor Posted On

scholarships for college students : പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോര്‍ഷിപ്പ് പ്രഖ്യാപിച്ച് യുഎഇ: വിശദാംശങ്ങള്‍

യുഎഇയിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇമാറാത്തി കുട്ടികള്‍ക്കുമായി ഈദുല്‍ അദ്ഹ സ്‌കോര്‍ളര്‍ഷിപ് പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ദുബായ് കോളജ് ഓഫ് ടൂറിസം (ഡി.സി.ടി) 2023 സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഈദുല്‍ അദ്ഹ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. scholarships for college students സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരം തേടുന്ന ഇമാറാത്തി വിദ്യാര്‍ഥികള്‍ക്കും മിടുക്കരായ പ്രവാസി യുവാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് സാമ്പത്തിക, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ ഡി.സി.ടി ഈദുല്‍ അദ്ഹ എന്ന പേരില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നത്.
അപേക്ഷകര്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്റ്‌സ് ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളില്‍ ഈദുല്‍ അദ്ഹക്ക് മുമ്പ് എന്റോള്‍ ചെയ്യണം. കൂടാതെ, സെക്കന്‍ഡറി തലത്തില്‍ 70 ശതമാനം മാര്‍ക്കും അഡ്മിഷന്‍ സ്‌ക്രീനിങ്ങില്‍ ഇംഗ്ലീഷ്, മാത്സ് അസെസ്‌മെന്റെ്‌സ് എന്നിവയില്‍ പാസാവുകയും വേണം. അസെസ്‌മെന്റിനുശേഷം നടക്കുന്ന വ്യക്തിഗത ഇന്റര്‍വ്യൂ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക.
അക്കാദമിക ഫീസ് ഉള്‍പ്പെടുന്നതാണ് സ്‌കോളര്‍ഷിപ്. അതേസമയം, അപേക്ഷ സമര്‍പ്പിക്കുന്ന സമയം പ്രവാസികളായ വിദ്യാര്‍ഥികള്‍ യു.എ.ഇയില്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന അപേക്ഷ ഫീസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും നടപടികള്‍ സുതാര്യമായിരിക്കുമെന്നും ഡി.സി.ടി വ്യക്തമാക്കി. ടൂറിസം മേഖലയില്‍ യോജിച്ച കരിയര്‍ പിന്തുടരാന്‍ ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.
ലോകത്തെ മൂന്നു മുന്‍നിര നഗരങ്ങളില്‍ ഒന്നാക്കി ദുബായിയെ മാറ്റാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഡി33 അജണ്ടയുടെ ഭാഗമായാണ് സ്‌കോര്‍ഷിപ് നല്‍കുന്നതെന്ന് ഡി.സി.ടി ജനറല്‍ മാനേജര്‍ ഇസ്സ ബിന്‍ ഹാദിര്‍ പറഞ്ഞു. പ്രാദേശിക തൊഴില്‍മേഖലയുടെ ഭാഗമായ ഇമാറാത്തികളായ വിദ്യാര്‍ഥികള്‍ക്കും കഴിവുള്ള പ്രവാസി കുട്ടികള്‍ക്കും ദീര്‍ഘകാലം നഗരത്തിന്റെ ഭാഗമാകാനുള്ള അവസരം നല്‍കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *