
dubai work visa online apply : തൊഴില്‍ വീസ കാലാവധി ഉയര്‍ത്തി യുഎഇ; സുപ്രധാന തീരുമാനങ്ങള്‍ ഇതാ
തൊഴില്‍ വീസ കാലാവധി ഉയര്‍ത്തി യുഎഇ. തൊഴില്‍ വീസയുടെ കാലാവധി 3 വര്‍ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകരിച്ചു. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകള്‍ക്ക് dubai work visa online apply ഈ കാലാവധി ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇടക്കാലത്ത് കാലാവധി രണ്ടു വര്‍ഷമാക്കിയത് തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വര്‍ഷമാക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവും ശുപാര്‍ശ ചെയ്തിരുന്നു.
പ്രബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചു. എന്നാല്‍, തൊഴില്‍ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു മുന്‍പ് ജോലി മാറുന്നതിനു തടസ്സമില്ല.
അതേസമയം തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ മാനവ വിഭവശേഷി – സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതിനോടകം 72,000 പരിശോധനകള്‍ രാജ്യത്തു നടത്തിയതായി പാര്‍ലമെന്റിനെ അറിയിച്ചു. വ്യാജ സ്വദേശിവല്‍ക്കരണം സംശയിക്കുന്ന 2300 കേസുകള്‍ കണ്ടെത്തി. വ്യാജ സ്വദേശിവല്‍ക്കരണമെന്ന് തെളിഞ്ഞ 430 എണ്ണം പബ്ലിക് പ്രോസിക്യൂഷനു വിട്ടു. സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 20 സ്ഥാപനങ്ങള്‍ വിചാരണ നേരിടുകയാണ്. 296 സ്വദേശികളെ ആള്‍മാറാട്ടം നടത്തിയതിന് സ്ഥാപന ഉടമയ്ക്കും മാനേജര്‍ക്കും തടവുശിക്ഷ വിധിച്ചു.
Comments (0)