delhi airport : ഇന്ത്യന്‍ ദമ്പതികളെ കബളിപ്പിച്ച് എയര്‍പോര്‍ട്ടില്‍ വെച്ച് പണവും പാസ്പോര്‍ട്ടുമായി ട്രാവല്‍ ഏജന്റ് മുങ്ങി - Pravasi Vartha INDIA
delhi airport
Posted By editor Posted On

delhi airport : ഇന്ത്യന്‍ ദമ്പതികളെ കബളിപ്പിച്ച് എയര്‍പോര്‍ട്ടില്‍ വെച്ച് പണവും പാസ്പോര്‍ട്ടുമായി ട്രാവല്‍ ഏജന്റ് മുങ്ങി

ഇന്ത്യന്‍ ദമ്പതികളെ കബളിപ്പിച്ച് എയര്‍പോര്‍ട്ടില്‍ വെച്ച് പണവും പാസ്പോര്‍ട്ടുമായി ട്രാവല്‍ ഏജന്റ് മുങ്ങി. ഡല്‍ഹി വിമാനത്താവളത്തിലാണ് delhi airport സംഭവം നടന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ദമ്പതികളെയും അവരുടെ സുഹൃത്തിനെയും ആണ് ട്രാവല്‍ ഏജന്റ് കബളിപ്പിച്ചത്. ഇവരില്‍ നിന്ന് 15,000 ഡോളര്‍ കവര്‍ന്ന് ട്രാവല്‍ ഏജന്റ് കടന്ന കളയുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഇന്തോനേഷ്യ വഴി ഓസ്ട്രേലിയയിലേക്കുള്ള യാത്രാ പാക്കേജ് നല്‍കാമെന്നു പറഞ്ഞാണ് ട്രാവല്‍ ഏജന്റ് പണവും പാസ്പോര്‍ട്ടുമായി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ക്രുനാല്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി, താനും ഭാര്യ ശിവാംഗിയും സുഹൃത്ത് പ്രിയങ്ക് സോളങ്കിയും ഗുജറാത്തിലെ വഡോദരയില്‍ നിന്ന് മെയ് 19 ന് വൈകുന്നേരം 6:00 ന് ന്യൂഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ അല്‍പിനോ ഹോട്ടലില്‍ താമസിച്ചു. അവിടെ രന്ധാവ എന്നൊരു ട്രാവല്‍ ഏജന്റ് വന്ന് എല്ലാ യാത്രാ പദ്ധതികളും അവരോട് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് ഇന്തോനേഷ്യ വഴിയുള്ള അവരുടെ യാത്ര ക്രമീകരിക്കാമെന്ന് പറഞ്ഞു.
ശേഷം അവര്‍ ന്യൂഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിലെ ടി -3 ലേക്ക് വന്നു. മെയ് 20 ന് ഉച്ചയ്ക്ക് 1:15 ന് ന്യൂഡല്‍ഹിയിലെ എംഎല്‍സിപി പാര്‍ക്കിംഗ് ടി -3, ഐജിഐ എയര്‍പോര്‍ട്ടില്‍ വെച്ച് രണ്‍ധാവ അവരുടെ പാസ്പോര്‍ട്ടും 15,000 ഡോളറും എടുത്ത് എയര്‍ലൈന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റുകളും ബോര്‍ഡിംഗ് പാസുകളും ബുക്ക് ചെയ്ത് മടങ്ങാമെന്ന് പറഞ്ഞു പോയി. എന്നാല്‍ അയാള്‍ തിരികെ വന്നില്ല. ദമ്പതികളെയും സുഹൃത്തിനെയും ഐജിഐ എയര്‍പോര്‍ട്ടിലെ ടി -3 ന്യൂഡല്‍ഹിയില്‍ തനിച്ചാക്കിയാണ് അയാള്‍ കടന്നത്. ക്രുനാല്‍, ഭാര്യ ശിവാംഗി, സുഹൃത്ത് പ്രിയങ്ക് എന്നിവര്‍ക്ക് പണവും മൂന്ന് പാസ്പോര്‍ട്ടുകളും നഷ്ടപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *