
airline ticket rate : യുഎഇയിലെ അവധിക്കാലം ആകാറായി; കുതിച്ചുയര്‍ന്ന് വിമാന നിരക്ക്
യുഎഇയിലെ അവധിക്കാലം ആകാറായതോടെ വിമാന നിരക്ക് കുതിച്ചുയര്‍ന്നു. ജൂണ്‍ അവസാനം ബലിപെരുന്നാള്‍ അവധിയും ജൂലൈ ആദ്യത്തില്‍ വിദ്യാലയങ്ങളില്‍ വേനലവധിയും ആരംഭിക്കും. ജൂണ്‍ 28ന് ബലിപെരുന്നാള്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ യു.എ.യില്‍ ഒരാഴ്ച മുഴുവനും അവധി ലഭിക്കുമെന്ന airline ticket rate പ്രതീക്ഷയിലാണ് പ്രവാസികള്‍. ജൂണ്‍ 26ന് പ്രവൃത്തിദിനമാണെങ്കില്‍ ആ ദിവസം അവധിയെടുത്ത് ജൂണ്‍ 23നോ 24നോ നാട്ടിലേക്ക് തിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഗോ ഫസ്റ്റ് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ആ വിമാനത്തില്‍ ടിക്കറ്റ് എടുത്ത പലരും കടുത്ത ആശങ്കയിലാണ്. ജൂണ്‍ അവസാന വാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യാന്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് എടുത്തവര്‍ക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ഗോ ഫസ്റ്റ് അധികൃതര്‍ നല്‍കിയിട്ടില്ല. ആ സമയത്ത് സര്‍വിസ് പുനരാരംഭിച്ചില്ലെങ്കില്‍ വലിയ വിഭാഗം ആളുകള്‍ക്ക് പുതിയ ടിക്കറ്റുകള്‍ എടുക്കേണ്ടിവരും. ജൂണ്‍ അവസാനം നാട്ടില്‍ പോകണമെങ്കില്‍ ഈ ഉയര്‍ന്ന നിരക്കിന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവരും.
എയര്‍ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സര്‍വിസുകള്‍ മാര്‍ച്ച് അവസാനം മുതല്‍ പൂര്‍ണമായും നിര്‍ത്തിയതും വിമാന നിരക്ക് കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ വിമാന നിരക്കില്‍ കുറവ് വരണമെങ്കില്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ഫ്‌ലൈ ദുബൈയും വിസ് എയറുമടക്കം അടക്കം യു.എ.ഇയിലെ വിവിധ വിമാന കമ്പനികള്‍ അധിക സര്‍വിസുകള്‍ നടത്താനും പുതിയ സര്‍വിസുകള്‍ തുടങ്ങാനും സന്നദ്ധമായിരിക്കെ ഇത്തരം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതും എയര്‍ഇന്ത്യ കോഴിക്കോട് റൂട്ടില്‍ നിര്‍ത്തിയ സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ആവശ്യം ഇതുവരെ പരിഗണിക്കപ്പെടാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറുകയാണ്.
ജൂണ്‍ 24ന് ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 1750 ദിര്‍ഹമും ദുബായില്‍നിന്ന് 1850 ദിര്‍ഹമും അബുദാബിയില്‍നിന്ന് 1950 ദിര്‍ഹമുമാണ് നിരക്ക്. കൊച്ചിയിലേക്ക് 1800 മുതല്‍ 3100 ദിര്‍ഹം വരെയും തിരുവനന്തപുരത്തേക്ക് 1700 മുതല്‍ 2700 ദിര്‍ഹം വരെയുമാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇന്‍ഡിഗോയും സ്പൈസ് ജെറ്റുമടക്കം മറ്റു വിദേശ വിമാന കമ്പനികളും 2000 ദിര്‍ഹം മുതല്‍ 3200 ദിര്‍ഹംവരെ ഈടാക്കുന്നുണ്ട്.
ഷാര്‍ജയില്‍നിന്നും ദുബായില്‍നിന്നും കണ്ണൂരിലേക്ക് 2100 ദിര്‍ഹമും അബുദാബിയില്‍നിന്ന് 2150 ദിര്‍ഹവുമാണ് ടിക്കറ്റിന്. കണ്ണൂരില്‍നിന്ന് ദുബൈയിലേക്കും ഷാര്‍ജയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ജൂണ്‍ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയര്‍ന്ന നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് ജൂണ്‍ അവസാനം നാട്ടില്‍ പോകണമെങ്കില്‍ 10,000 ദിര്‍ഹമിന് മുകളില്‍ മാറ്റി വെക്കേണ്ടി വരും. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നത്. അടിയന്തരഘട്ടങ്ങളില്‍ ഈ സമയത്ത് നാട്ടില്‍ പോകേണ്ടി വരുന്ന ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്കുമുന്നിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ചെറിയ വരുമാനക്കാര്‍ക്ക് രണ്ടും മൂന്നും മാസത്തെ ശമ്പളം ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരും. വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന ആഗസ്റ്റ് അവസാന വാരവും കേരളത്തില്‍നിന്ന് യു.എ.ഇയിലേക്ക് ഇപ്പോള്‍തന്നെ ഉയര്‍ന്ന നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
Comments (0)