wormateio ഗെയിം കളിച്ച് നടക്കുന്നവരെ ഇനി പരിഹസിക്കേണ്ട ! തൊഴിലവസരങ്ങൾ അവരെ കാത്തിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ .. - Pravasi Vartha Uncategorized
dubai international airport shops
Posted By suhaila Posted On

wormateio ഗെയിം കളിച്ച് നടക്കുന്നവരെ ഇനി പരിഹസിക്കേണ്ട ! തൊഴിലവസരങ്ങൾ അവരെ കാത്തിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ ..

യുഎഇ : ഫോണും പിടിച്ചു ഗെയിം wormateio കളിച്ചു നടക്കുന്നവരെ എന്നും സമൂഹത്തിനു പരിഹാസമാണ്. ഇങ്ങനെ നിരവധി ആളുകളെ അഗീകരിക്കാനോ അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനോ ആരും തയ്യാറല്ല എന്നുള്ളതാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ, ഈയിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നത്, കളിച്ച് നടക്കുന്നവരെയാണ് ദുബായിലെ കമ്പനികള്‍ക്ക് വേണ്ടതെന്നാണ്. ഗെയിം കളിക്കുന്നവർക്കുണ്ടാകുന്ന ക്രിയാത്മകതയും കഴിവുമെല്ലാം ദുബായിലെ തൊഴിൽ മേഖലയ്ക്ക് ആവശ്യമാണ് എന്നാണു ഇത് അർഥം വയ്ക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
80 ശതമാനം കമ്പനികളും ഗെയിമർ ആയ ഉദ്യോഗസ്ഥാർത്ഥികളെ നിയമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് പ്രശ്നപരിഹാര കഴിവുകള്‍ വളരെ കൂടുതലാണ് എന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട് . യുട്യൂബ് കമ്മീഷൻ ചെയ്‌തതും സെൻസസ് വൈഡ് നടത്തിയതുമായ ഒരു പഠനത്തിൽ, ആശയവിനിമയം, പ്രശ്‌നപരിഹാരം, ഏതു സമ്മർദ്ദത്തിൻകീഴിലും ശാന്തരായിരിക്കാനുള്ള കഴിവ് എന്നിവയാണ് റിക്രൂട്ടർമാർ പരിശോധിക്കുന്ന ഘടകങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ആരെയെങ്കിലും എൻട്രി ലെവൽ ജോലിക്ക് റിക്രൂട്ട് ചെയ്യുമ്പോൾ ഏറ്റവും ഉപയോഗപ്രദമായ കഴിവുകൾ ഇവയാണ് എന്നും പല കമ്പനികളും അഭിപ്രായപ്പെടുന്നു.

അതായത് നിങ്ങള്‍ ഒരു ഗെയിമർ ആണെങ്കില്‍ നിങ്ങള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടുതലാണ്. 1996 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ഇതിൽ നിർവചിച്ചിരിക്കുന്നത്. ഈ തലമുറയാണ് ഇപ്പോള്‍ ജോലിസ്ഥലത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയിരിക്കുന്നത്. ഈ റിപ്പോർട്ടിലൂടെ സാമൂഹികമായ ഒരു മാറ്റമാണ് നടപ്പിലാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *