
seaworld ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം യുഎഇയിൽ : വിസ്മയകാഴ്ചകളെ കുറിച്ചറിയാൻ … വീഡിയോ കാണാം..
അബുദാബി: സീ വേൾഡ് അബുദാബി seaworld പൊതുജനങ്ങൾക്കായി ചൊവ്വാഴ്ച തുറക്കുന്നതിന് മുന്നോടിയായി യാസ് ദ്വീപിൽ തയ്യാറാക്കിയിരിക്കുന്ന മാസ്മരിക കാഴ്ചയായ മറൈൻ ലൈഫ് തീം പാർക്കിലേക്ക് മാധ്യമങ്ങൾക്ക് ഗൈഡഡ് ടൂർ ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. 25 ദശലക്ഷം ലിറ്റർ വെള്ളത്തിൽ 68,000-ലധികം കടൽ ജീവികളുള്ള ഈ കാഴ്ച മനസ്സിനെ ത്രസിപ്പിക്കുന്നതാണ്. ഭീമാകാരമായ വൃത്താകൃതിൽ ഡിസൈൻ ചെയ്തിട്ടുള്ള ‘നിരീക്ഷണ ഡെക്ക്’ ലൂടെ ഒരു വിസ്മയകരമായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന സമുദ്ര ജന്തുക്കളെ നിരീക്ഷിക്കാനാവുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
സ്രാവുകൾ, ഞണ്ടുകൾ, ലോബ്‌സ്റ്ററുകൾ, നീരാളി, മറ്റു മത്സ്യങ്ങൾ എന്നിവയെ നിങ്ങൾക്ക് അടുത്ത് കാണാനും അനുഭവിക്കാനും കഴിയുന്ന ഒരു ഗുഹ പോലുള്ള കടൽത്തീരമുണ്ട് ഇവിടെ . വിവിധ ഇനം മത്സ്യങ്ങൾ ഇതിനുള്ളിൽ നിങ്ങൾക്ക് കാണാനാകും . അക്വേറിയത്തിന്റെയും കടൽ മൃഗങ്ങളുടെയും 360 ഡിഗ്രി ദൃശ്യം ലഭിക്കാൻ ഒരു ചെറിയ ഗ്ലാസ് ടണലും ഉണ്ട്. മൂർച്ചയുള്ള പല്ലുകളുള്ള സ്രാവുകളെ നിങ്ങൾക്ക് പലപ്പോഴും കണ്ടെത്താൻ കഴിയുന്നതിനാൽ സെൽഫികൾക്കും മറ്റുമുള്ള ഒരു നല്ല സ്ഥലമായിരിക്കും ഇവിടം .സീ വേൾഡ് പാർക്ക്‌സ് ആൻഡ് എന്റർടൈൻമെന്റുമായി സഹകരിച്ച് മിറൽ വികസിപ്പിച്ചെടുത്തതാണ് സീ വേൾഡ് അബുദാബി. 30 വർഷത്തിനിടയിലെ പണിത ആദ്യത്തെ പുതിയ സീ വേൾഡ് പാർക്കാണിത്.
വീഡിയോ കാണാൻ..
Comments (0)