
rain യുഎഇ: വേനലിൽ വേവുന്ന മണ്ണിനു ദാഹനീരുമായി മഴ വന്നു .. വീഡിയോ കാണാം…
യുഎഇ: കൊടും വേനൽച്ചൂടിന് അറുതി വരുത്തി ചൂടിനെ ശമിപ്പിച്ച് ഇന്നലെ യുഎഇയിൽ മഴ rain പെയ്തു.മഴയിൽ ആശ്വാസം ലഭിച്ച് യുഎഇയുടെ വിവിധ ഭാഗങ്ങളിലെ ആളുകളും മഴയെ ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയയിലുടനീളം നിരവധി ഫോട്ടോകളും വിഡിയോകളുമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. ഫുജൈറ, അബുദാബി അൽദഫ്റ എന്നിവിടങ്ങളിൽ ആരംഭിച്ച മഴ വിവിധ പ്രദേശങ്ങളിലായി ഇന്നലെയും തുടർന്നു. ശനിയാഴ്ച വൈകിട്ടാണ് ഇവിടങ്ങളിൽ മഴ പെയ്തു തുടങ്ങിയത്. ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. മഴയും കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ നിർമാണ കേന്ദ്രങ്ങളിലെ ടവർ ക്രെയിൻ, താൽക്കാലിക ക്രെയിൻ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണം എന്ന് അധികൃതർ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കാനോ മറ്റ് പ്രവർത്തനങ്ങളോ ചെയ്യാൻ പാടില്ല. നിർമാണ കേന്ദ്രങ്ങൾക്കു ചുറ്റും താൽക്കാലിക മതിൽ പണിയണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ടാങ്കർ ഉപയോഗിച്ചാണ് നഗരസഭ റോഡിലെ വെള്ളം നീക്കിയത്. വെള്ളക്കെട്ട്, റോഡിൽ പൊടി കുമിഞ്ഞുകൂടുക, മരം വീഴുക തുടങ്ങിയ സന്ദർഭങ്ങളിൽ 993 ഹോട്ട് ലൈൻ നമ്പറിലോ 026788888 വാട്സാപ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മഴയുള്ളപ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ :
∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാർഥമാണെന്ന് ഉറപ്പു വരുത്തണം.
∙ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
∙ മഴ മൂടലുള്ള കാലാവസ്ഥയിൽ സുരക്ഷിതമായും വേഗം കുറച്ചും വാഹനമോടിക്കണം.
∙ കെട്ടിടങ്ങളിലേക്ക് പൊടി കയറാതിരിക്കാൻ വാതിലും ജനലും അടച്ചിടണം.
∙ പൊടിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് പോകാൻ പാടില്ല.
- വീഡിയോ കാണാൻ .. info
2. വീഡിയോ കാണാൻ … info
Comments (0)