
dubai government companies സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഏതെല്ലാം – ജനാഭിപ്രായം ക്രോഡീകരിച്ച് ദുബായ് അധികൃതര്‍.
ദുബായ് : സര്‍ക്കാര്‍ നൽകുന്ന സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഏതെല്ലാം – എന്ന ജനാഭിപ്രായം ക്രോഡീകരിച്ച് dubai government companies അധികൃതര്‍. ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനവും ഏറ്റവും മോശം സേവനവും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ച് പൊതു ജന മധ്യത്തിൽ അവതരിപ്പിക്കുകയാണ് അധികൃതര്‍. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സര്‍ക്കാര്‍ സേവനങ്ങളുടെ മികവിന്റെ പട്ടിക സോഷ്യല്‍ മീഡിയയിലൂടെ ശനിയാഴ്ച പുറത്തിറക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഓരോ സേവനത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കുള്ള സംതൃപ്തിയുടെ അളവ് അറിയാന്‍ ഈ വര്‍ഷം തുടത്തില്‍ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമായ ഗവണ്‍മെന്റ് സര്‍വീസസ് ഒബ്‍സര്‍വേറ്ററിയാണ് പുതിയ റേറ്റിങ് തയ്യാറാക്കിയത്. പുതിയ റേറ്റിങ് പ്രകാരം പാസ്‍പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും ഇഷ്യൂ ചെയ്യുന്നതാണ് രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തിയ സേവനങ്ങള്‍. സാധാരണ ഗതിയില്‍ ഇവയ്ക്ക് അര മണിക്കൂറില്‍ താഴെ സമയം മാത്രമേ എടുക്കാറുള്ളൂ എന്നതാവാം അതിനുള്ള കാരണം . ഏതാണ്ട് 1400ല്‍ അധികം സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള പത്ത് ലക്ഷത്തിലധികം അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
Comments (0)