
airindia in നിരവധി പേരെ ദുരിതത്തിലാക്കി- യാത്ര വൈകിപ്പിച്ച് യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം .. സംഭവം ഇങ്ങനെ ..
അബുദാബി: 11 മണിക്കൂറിലേറെ യാത്ര വൈകിപ്പിച്ച് എയർ ഇന്ത്യ airindia in വിമാനം. സംഭവം നടന്നതിന് ഇന്നലെ പുലർച്ചെ 2.25നായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ – ഐ.എക്സ് 814 എന്ന വിമാനമാണ് ഇന്നലെ വളരെയധികം വൈകി സർവീസ് നടത്തിയത്. 11 മണിക്കൂറിലേറെ വൈകിയ യാത്രയിൽ യാത്രക്കാരും, ജീവനക്കാരും, ഉൾപ്പടെ നിരവധി പേർ ദുരിതത്തിലായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഇന്നലെ പുലർച്ചെ 2.25ന് ദുബായിൽനിന്ന് മംഗളൂർക്ക് വരേണ്ടിയിരുന്ന വിമാനമാണ് ആളുകളെ വലച്ചത്. ഇതിനെ തുടർന്ന് യാത്രക്കാരും ബന്ധുക്കളും എയർലൈൻ ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിച്ചറിയാൻ ശ്രമിച്ചങ്കിലും ഇവർ ആളുകൾക്ക് കൃത്യമായ വിവരം നൽകിയിരുന്നില്ല. പിന്നീട് യാത്രക്കാരോട് വീട്ടിലേക്കു തിരിച്ചുപോകാനായിരുന്നു ദുബായ് എയർപോർട്ട് അധികൃതർ നൽകിയ അറിയിപ്പ്.
വിമാനം വരുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കുന്ന പക്ഷം എയർപോർട്ടിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു ഇവർ ആളുകൾക്ക് നൽകിയ അറിയിപ്പ്. ഇതനുസരിച്ച് തിരിച്ചുപോയ യാത്രക്കാരെ ഒരു മണിക്കൂറിനകം തന്നെ ഫോണിൽ വിളിച്ച് 3 മണിയോടെ ചെക്കിൻ ആരംഭിക്കുമെന്നും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇതു പ്രകാരം വന്ന യാത്രക്കാർക്ക് വീണ്ടും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയായിരുന്നു. എന്നിട്ടും, വിമാനം മാത്രം എത്തിയില്ല.
സിസ്റ്റം തകരാറായതിനാൽ യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നായിരുന്നു അധികൃതർ നൽകിയ ആദ്യത്തെ പ്രതികരണം. ചോദിക്കുന്നവരോട് വിമാനം ഉടൻ എത്തുമെന്നാണ് ഇവർ അറിയിപ്പ് ആവർത്തിക്കുകയായിരുന്നുവെന്ന് പുത്തൻപുരയിൽ ജോസഫ് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്. കാസർകോട്, കണ്ണൂർ ജില്ലയിൽനിന്നുള്ളവരായിരുന്നു ഭൂരിഭാഗം പേരും.ഉടൻ വരുമെന്ന അറിയിപ്പ് തുടരുന്നതിനാൽ വീട്ടിലേക്ക് പോകാതെ വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. 11 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വിമാനം പുറപ്പെട്ടത്. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടതോടെ യാത്രക്കാർ ബഹളം ഉണ്ടാക്കുകയും നിശ്ചിത സമയം കഴിഞ്ഞിട്ടും വിമാനം എത്താത്തതിൽ പ്രതിക്ഷേധിക്കുകയും ചെയ്തു.
Comments (0)