
unemployment insurance scheme : പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം; യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാനുള്ള കാലാവധി കഴിയാറായി
യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാനുള്ള കാലാവധി കഴിയാറായി. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതിനാണ് ഇന്‍ഷുറന്‍സ്. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കണം. ജനുവരി ഒന്നു മുതല്‍ ഇന്‍ഷുറന്‍സില്‍ ചേരാന്‍ അവസരം നല്‍കിയിരുന്നു. തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് unemployment insurance scheme ജൂണ്‍ 30ന് അകം എടുത്തില്ലെങ്കില്‍ പിഴ ഈടാക്കും.
ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാലും ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്റെ 60% മൂന്നു മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും. ഒരു വര്‍ഷമെങ്കിലും പ്രീമിയം അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സിന് അര്‍ഹതയുള്ളൂ. തൊഴില്‍ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകള്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് നല്‍കണം. 16000 ദിര്‍ഹത്തിനു താഴെയാണ് ശമ്പളമെങ്കില്‍ വര്‍ഷം നികുതി ഉള്‍പ്പെടെ 63 ദിര്‍ഹവും 16000 ദിര്‍ഹത്തിനു മുകളിലാണ് ശമ്പളമെങ്കില്‍ വര്‍ഷം 126 ദിര്‍ഹവുമാണ് പ്രീമിയം. ഇന്‍ഷുറന്‍സ് വെബ്‌സൈറ്റായ https://www.diniloe.ae/nsure/login/#/ലോഗ് ഇന്‍ ചെയ്തു പ്രീമിയം തുക അടയ്ക്കാം. മണി എക്‌സ്‌ചേഞ്ച് സെന്റര്‍, എടിഎം മെഷീന്‍ എന്നിവയിലും പണമടയ്ക്കാം.
ഇന്‍ഷുറന്‍സ് എടുക്കാത്തവരില്‍ നിന്ന് പിഴത്തുക ശമ്പളത്തില്‍ നിന്നോ സര്‍വീസ് ആനുകൂല്യത്തില്‍ നിന്നോ പിടിക്കും. 3 തരത്തിലുള്ള പിഴയാണ് നല്‍കേണ്ടത്. ജൂണ്‍ 30നു മുന്‍പ് പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹമാണ് പിഴ. പ്രീമിയം അടയ്‌ക്കേണ്ട ദിവസം കഴിഞ്ഞ് 3 മാസവും കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കില്‍ 200 ദിര്‍ഹം , പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടമാകും. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനു തടസ്സം നില്‍ക്കുന്ന തൊഴില്‍ദാതാവിന് 20,000 ദിര്‍ഹം പിഴ ലഭിക്കും.
Comments (0)