uae tourist : സന്ദര്‍ശനത്തിനായി എത്തി, തിരിച്ചു പോകാനാകാതെ കുടുങ്ങി, ഒടുവില്‍ പ്രസവം യുഎഇയില്‍; നന്ദി പറഞ്ഞ് ദമ്പതികള്‍ - Pravasi Vartha DUBAI
uae tourist
Posted By editor Posted On

uae tourist : സന്ദര്‍ശനത്തിനായി എത്തി, തിരിച്ചു പോകാനാകാതെ കുടുങ്ങി, ഒടുവില്‍ പ്രസവം യുഎഇയില്‍; നന്ദി പറഞ്ഞ് ദമ്പതികള്‍

യുഎഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ ദമ്പതികള്‍ തിരിച്ചു പോകാനാകാതെ രാജ്യത്ത് കുടുങ്ങി. ഒടുവില്‍ സുഡാനി യുവതിക്ക് ദുബായില്‍ പ്രസവം. പിറന്നത് ഇരട്ടക്കുട്ടികള്‍. റമസാനു മുന്‍പ് ദുബായ് കാണാനും ഷോപ്പിങ് നടത്താനും എത്തിയതാണ് ആസിം ഉമറും ഭാര്യ ദുആ മുസ്തഫയും. ഭാര്യ ഗര്‍ഭിണിയായതിനാല്‍ പ്രസവത്തിന്റെ തീയതി ആകുന്നതിനു മുന്‍പ് ജന്മനാടായ സുഡാനിലേയ്ക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് വിനോദയാത്ര uae tourist ആസൂത്രണം ചെയ്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു പോകാന്‍ ശ്രമിച്ചപ്പോഴേക്കും സ്വദേശത്തെ രാഷ്ടീയ സാഹചര്യം മാറി. ഇതോടെ ദമ്പതികള്‍ വിദേശത്ത് കുടുങ്ങിയവരുടെ പട്ടികയിലായി. യാത്രാദിനം കാത്ത് കഴിഞ്ഞപ്പോള്‍ ഭാര്യയുടെ പ്രസവ തീയതി അടുത്തു . ഇനി യാത്ര ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും ഉമ്മയുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുകയും ചെയ്തു. ദുആയെ ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിചരണം നല്‍കി. ആണും പെണ്ണുമായി ഇരട്ടക്കുട്ടികള്‍ പിറന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ കാര്യങ്ങളില്‍ സദാ ശ്രദ്ധിച്ചിരുന്നതായി ആസിം പറഞ്ഞു. ഇന്നലെയാണ് ഉമ്മയും ഇരട്ടക്കുട്ടികളും ദുബായ് ആശുപത്രി വിട്ടത്. സുഡാന്‍ സാധാരണ നിലയിലാകുന്ന ദിനത്തില്‍ ഇനി ആസിമും ദുആയും സ്വദേശത്തേക്ക് മടങ്ങും.
സങ്കീര്‍ണ സമയത്ത് ദുബായ് നല്‍കിയ സഹായത്തിനും സഹാനുഭൂതിക്കും ദമ്പതികള്‍ മറുപടി നല്‍കിയത് കുഞ്ഞുങ്ങള്‍ക്കിട്ട പേരിലൂടെ ആയിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനോടുള്ള ആദരമായി ആണ്‍കുട്ടിക്ക് ‘മുഹമ്മദ് ‘ എന്നു പേരിട്ടു. ഷെയ്ഖ് മുഹമ്മദിന്റെ പത്‌നി ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ ആലു മക്തൂമിന്റെ ‘ഹിന്ദ്’ എന്ന പേരിട്ട് പെണ്‍കുട്ടിയുടെ പേരും ദുബായ് സന്ദര്‍ശനത്തിന്റെ മായാമുദ്രയാക്കി മാറ്റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *