
uae freelance work permit : ഇനി കേരളത്തില്‍ എവിടെയിരുന്നും യുഎഇയിലെ ജോലി ചെയ്യാം; പുത്തന്‍ ‘വര്‍ക്ക് പെര്‍മിറ്റു’മായി അധികൃതര്‍
കേരളത്തില്‍ എവിടെയിരുന്നും യുഎഇയിലെ ജോലി ചെയ്യാന്‍ അവസരം വരുന്നു. പുത്തന്‍ ‘വര്‍ക്ക് പെര്‍മിറ്റു’മായി അധികൃതര്‍ രംഗത്ത്. യുഎഇയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് uae freelance work permit വ്യാപിപ്പിക്കുന്നു. നേരത്തെ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ ജോലികള്‍ക്ക് മാത്രമായിരുന്നു ഈ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ഇപ്പോള്‍ എല്ലാതരം ജോലികള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. ജോലിയ്ക്കായി യുഎഇയില്‍ എത്തേണ്ട ആവശ്യമില്ല, ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഈ വര്‍ഷം അവസാനം മുതല്‍ കൂടുതല്‍ മേഖലകളില്‍ ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കും. വിവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാനുള്ള അവസരവും പുതിയ ഫ്രീലാന്‍സ് പെര്‍മിറ്റ് നല്‍കും. നിലവില്‍, ജീവനക്കാരന് കമ്പനികളുടെ തൊഴില്‍ ആവശ്യകതകള്‍ അനുസരിച്ച് ഒരു തൊഴിലുടമയുമായോ ഒന്നിലധികം തൊഴിലുടമകളുമായോ തൊഴില്‍ കരാര്‍ ആവശ്യമാണ്. പുതിയ പെര്‍മിറ്റില്‍ ഇതിന്റെ ആവശ്യം വരുന്നില്ല. പുതിയ പെര്‍മിറ്റ് ലഭിക്കാനായി മന്ത്രാലയത്തില്‍ ഫ്രീലാന്‍സ് ജോലിക്ക് രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭ്യമാക്കിയാല്‍ മതിയാകും.
‘എല്ലാ തരം ജോലികള്‍ക്കും ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് ഞങ്ങള്‍ അനുവദിക്കും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ക്കും അല്ലാത്തവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. മന്ത്രാലയത്തില്‍ ജോലിയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭ്യമാകുക,” എന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു.
തൊഴിലാളിക്കും തൊഴിലുടമകള്‍ക്കും ഓരേപോലെ ഉപകാരപ്പെടുന്നതാണ് ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ജീവനക്കാരെ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാകും. ഒരേ തൊഴിലുടമയ്ക്ക് കീഴില്‍ പണിയെടുക്കാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ക്ക് പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനും ഇത് സഹായിക്കും. ഇത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിമോട്ട് ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
200 ആളുകളാണ് ഇപ്പോള്‍ മന്ത്രാലയത്തിനായി ദൂരെയിരുന്നു പ്രവര്‍ത്തിക്കുന്നത്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. 2024 ല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 24,000 അധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതല്‍ ആളുകളെ വിവിധ തൊഴില്‍മേഖലകളിലേക്ക് ആകര്‍ഷിക്കും.
Comments (0)