student : സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ - Pravasi Vartha KERALA
student
Posted By editor Posted On

student : സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി student രാഖിശ്രീ ആര്‍.എസ് (ദേവു-15) എന്ന കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയാണ് രാഖിശ്രീ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം വീട്ടുവളപ്പില്‍. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *