
private charter flights : യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള കനത്ത യാത്ര നിരക്ക്; ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ആരംഭിച്ചേക്കും
യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ആരംഭിച്ചേക്കും. കനത്ത വിമാനയാത്രാ നിരക്കു കാരണം യാത്രക്കാര്‍ ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ ശ്രമം ശക്തമായി private charter flights തുടരുകയാണ്. അടുത്തമാസം യു.എ.ഇ. യില്‍ സ്‌കൂള്‍ വേനലവധി വരുന്നതോടെയാണ് ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് അമിതനിരക്കുകള്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ചെറിയ വരുമാനക്കാരായ ആയിരക്കണക്കിന് സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികളടക്കമുള്ള കുടുംബങ്ങള്‍ക്കും നിലവിലെ നിരക്കുവര്‍ധന താങ്ങാന്‍ സാധിക്കാത്തതാണ്. അതിനാലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ജൂണ്‍ 20- നുശേഷമാണ് യു.എ.ഇ.യില്‍ സ്‌കൂള്‍ അവധിക്കാലം. ഓഗസ്റ്റ് 25- നുമുമ്പ് നാട്ടില്‍നിന്നും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം തിരിച്ചെത്തുകയുംവേണം. ജൂണില്‍ യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് 2000 ദിര്‍ഹ (45,000 രൂപ) ത്തിനുമുകളിലാണ് വിമാനയാത്രാനിരക്ക് വേണ്ടിവരുന്നത്. അത്രത്തോളം തുക ഓഗസ്റ്റില്‍ തിരിച്ചുവരാനും വേണം.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാര്‍ ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ജൂണില്‍ ഏര്‍പ്പാടാക്കാനുള്ള ആലോചനയിലാണ്. യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനയാത്രാനിരക്ക് 1000 ദിര്‍ഹ (22,500 രൂപ) ത്തില്‍ താഴെയാവാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ അതേവിമാനം കേരളത്തില്‍നിന്ന് ‘കാലിയായി’ തിരിച്ചുവരുന്ന സാഹചര്യത്തില്‍ നിരക്ക് ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്.
നിരക്കുവര്‍ധന നേരിടാന്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കാനാണ് സംസ്ഥാന സര്‍ക്കാരും ആലോചിക്കുന്നതെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാരും പറയുന്നു. അതിനാല്‍ ഭൂരിഭാഗം സ്‌കൂള്‍ ജീവനക്കാരും കുടുംബങ്ങളും ഇതുവരെയായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടില്ല. കോവിഡ് കാലത്ത് ഇത്തരത്തില്‍ നൂറുകണക്കിന് ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകള്‍ ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കുകളില്‍ സര്‍വീസ് നടത്തിയിരുന്നു.
Comments (0)