
corporate tax dubai 2023 : യുഎഇ കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍
യുഎഇ കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍. കോര്‍പ്പറേറ്റ് നികുതിനിയമവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കായാണ് ധനകാര്യമന്ത്രാലയം corporate tax dubai 2023 മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നികുതിസംബന്ധിച്ച് തെറ്റായ വിശകലനങ്ങള്‍ ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
യു.എ.ഇ.യില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം പിഴയും രണ്ടുവര്‍ഷംവരെ തടവും ലഭിക്കും. ഔദ്യോഗിക വാര്‍ത്തകള്‍ക്ക് വിപരീതമായി തെറ്റിദ്ധാരണ ഉള്ളടക്കമുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹവുമാണ് പിഴ ലഭിക്കുക. നികുതിനിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളായ ധനകാര്യ മന്ത്രാലയത്തെയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയെയും ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Comments (0)