
sharjah creek : ഷാര്‍ജ ക്രീക്കില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്
ഇന്ന് രാവിലെ ഷാര്‍ജ ക്രീക്കില്‍ അഞ്ച് തടി ബോട്ടുകള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി പോലീസ് sharjah creek അറിയിച്ചു. രാവിലെ 8.31 നാണ് തീപിടിത്തത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു, തുടര്‍ന്ന് സേനയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ സ്ഥലത്തേക്ക് അയക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കുകയും പരിക്കേറ്റ തൊഴിലാളിയെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തൊഴിലാളിക്ക് നിസാര പരിക്കുകളാണ് ഏറ്റിട്ടുള്ളത്, ആവശ്യമായ ചികിത്സ നല്‍കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നു വരികയാണ്.
Comments (0)