dnata emirates group : യുഎഇ : കോവിഡ് കാലത്തെ വന്‍ നഷ്ടത്തിന് ശേഷം റെക്കോര്‍ഡ് ലാഭം നേടി എമിറേറ്റ്‌സ് - Pravasi Vartha DUBAI
dnata emirates group
Posted By editor Posted On

dnata emirates group : യുഎഇ : കോവിഡ് കാലത്തെ വന്‍ നഷ്ടത്തിന് ശേഷം റെക്കോര്‍ഡ് ലാഭം നേടി എമിറേറ്റ്‌സ്

കോവിഡ് കാലത്തെ വന്‍ നഷ്ടത്തിന് ശേഷം റെക്കോര്‍ഡ് ലാഭം നേടി എമിറേറ്റ്‌സ്. ദുബായിലെ എമിറേറ്റ് എയര്‍ലൈന്‍ പകര്‍ച്ചവ്യാധിക്ക് ശേഷം ശക്തമായി തിരിച്ചുവന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് ഗ്രൂപ്പ് dnata emirates group 10.9 ബില്യണ്‍ ദിര്‍ഹം (3 ബില്യണ്‍ ഡോളര്‍) റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2021-22 ല്‍ ഇത് 3.8 ബില്യണ്‍ ദിര്‍ഹവും 2020-21 ല്‍ 22.1 ബില്യണ്‍ ദിര്‍ഹവും നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതില്‍ നിന്നാണ് എമിറേറ്റിന്റെ ൗ തിരിച്ചു വരവ്.
പാന്‍ഡെമിക്കിന്റെ കൊടുമുടിയില്‍ ആയിരക്കണക്കിന് ജീവനക്കാരെ നീണ്ട അവധിയിലേക്ക് അയച്ചതിന് ശേഷം, ഗ്രൂപ്പ് ഇപ്പോള്‍ പാന്‍ഡെമിക്കിന് മുമ്പുള്ള ജീവനക്കാരുടെ എണ്ണത്തിലേക്കും മൊത്തത്തിലുള്ള പ്രകടനത്തിലേക്കും ഏതാണ്ട് മടങ്ങിയെത്തി.
കോവിഡിന് മുമ്പ്, 2019-20 ല്‍ 105,730 ജീവനക്കാരാണ് എമിറേറ്റില്‍ ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 31 ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ, 17,160 തൊഴിലാളികളെ കൂടി ചേര്‍ത്തു
രാജ്യത്തിന്റെ ടൂറിസം മേഖലയിലെ അത്ഭുതകരമായ വഴിത്തിരിവില്‍, ദുബായുടെ മുന്‍നിര എയര്‍ലൈന്‍ എമിറേറ്റ്സ് ഒരു പ്രധാന പങ്ക് വഹിക്കുകയും പാന്‍ഡെമിക്കിന് ശേഷമുള്ള വീണ്ടെടുക്കലില്‍ നിന്ന് ഈ വര്‍ഷത്തെ വളര്‍ച്ചാ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ വീണ്ടും ഉയര്‍ന്ന നേട്ടം കൈവരിക്കുകയും ചെയ്തു.
”കഴിഞ്ഞ 3 വര്‍ഷം എമിറേറ്റ്സ് ഗ്രൂപ്പിന്റെ യഥാര്‍ത്ഥ കഴിവ് വ്യക്തമായി കാണിച്ചു. ഞങ്ങള്‍ മിടുക്കരും, പ്രതിരോധശേഷിയുള്ളവരും, ദീര്‍ഘ വീക്ഷണമുള്ളവരും, വരാനിരിക്കുന്ന ഏത് പ്രതിസന്ധിയെയും നേരിടാന്‍ കഴിവുള്ളവരുമാണ്,” എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.
”ഞങ്ങള്‍ 2023-24 ലേക്ക് ശക്തമായ പോസിറ്റീവ് വീക്ഷണത്തോടെ പോകുകയാണ്. ഗ്രൂപ്പ് ലാഭകരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം, ഉയര്‍ന്ന ഇന്ധന വില, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം എന്നിവയില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഭാവി വിജയം ഉറപ്പാക്കുന്നതിനും ശക്തമായ ബ്രാന്‍ഡുകള്‍ സജീവമാക്കുന്നതിനും നിലവിലുള്ള നിക്ഷേപങ്ങള്‍, ടാലന്റ് പൂള്‍, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കായി ശക്തമായ അടിത്തറ നിര്‍മ്മിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *