permit to work : യുഎഇയിലെ തൊഴില്‍ പെര്‍മിറ്റ് കാലാവധിയില്‍ മാറ്റം വരുന്നു; അധിക ബാധ്യത കുറയും - Pravasi Vartha UAE
permit to work
Posted By editor Posted On

permit to work : യുഎഇയിലെ തൊഴില്‍ പെര്‍മിറ്റ് കാലാവധിയില്‍ മാറ്റം വരുന്നു; അധിക ബാധ്യത കുറയും

യുഎഇയിലെ തൊഴില്‍ പെര്‍മിറ്റ് കാലാവധിയില്‍ മാറ്റം വരുന്നു. രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് കാലാവധി രണ്ടില്‍നിന്ന് 3 വര്‍ഷമാക്കാന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി) permit to work ശുപാര്‍ശ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തൊഴില്‍ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കില്‍ തൊഴിലുടമയെ ഒരു മാസം മുന്‍പെങ്കിലും അറിയിക്കുംവിധം നിയമഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകള്‍ക്ക് നഷ്ടമാണ്. തൊഴിലുടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴില്‍ വീസ കാലാവധി കൂട്ടാന്‍ നിര്‍ദേശം.
തൊഴില്‍ ഉപേക്ഷിക്കുന്ന വ്യക്തിക്ക് പകരം നിയമനം നടത്താന്‍ നിലവിലുള്ള 14 ദിവസം മതിയാകില്ല. അതുകൊണ്ട് ഈ കാലാവധി മൂന്ന് മാസം വരെയെങ്കിലും വേണമെന്നാണ് എഫ്എന്‍സിയില്‍ ഉയര്‍ന്ന നിര്‍ദേശം. തൊഴില്‍ പരിശീലന ഘട്ടവും കടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മാത്രം പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാവുന്ന വിധത്തിലുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ തൊഴില്‍ ഉപേക്ഷിക്കുകയോ തൊഴിലുടമയ്ക്കു നഷ്ടം വരുത്തുകയോ ചെയ്താല്‍ മടക്കയാത്ര വിമാന ടിക്കറ്റ് അടക്കമുള്ള ചെലവ് വഹിക്കേണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു. തൊഴിലാളി മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ പുതിയ തൊഴിലുടമയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിന് മാനവവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം അധിക നിരക്ക് ഈടാക്കരുത്. സ്വദേശി സംരംഭകര്‍ക്ക് സഹായകമാക്കുന്ന കാര്യങ്ങളും പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *