
go first flight booking status : ഗോ ഫസ്റ്റ് സര്‍വീസുകളുടെ അനിശ്ചിതത്വം തുടരുന്നു; ആശങ്കയില്‍ പ്രവാസികള്‍
ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസുകളുടെ അനിശ്ചിതത്വം തുടരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലെ വെക്കേഷനും പെരുന്നാളും ഓണാഘോഷങ്ങളും കണക്കിലെടുത്ത് നിരവധി പേര്‍ ഈ വിമാനത്തില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തിട്ടുണ്ട്. സര്‍വിസ് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ go first flight booking status കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ് കണ്ണൂര്‍ യാത്രക്കാര്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഗോ ഫസ്റ്റ് കമ്പനിയുടെ പാപ്പര്‍ ഹരജി കമ്പനി നിയമ ട്രൈബ്യൂണല്‍ അംഗീകരിച്ചതോടെ സര്‍വിസ് വൈകാതെ പുനരാരംഭിക്കുമെന്ന സൂചന അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, വിമാനം റദ്ദാക്കിയ തീയതി ഈ മാസം 26 വരെ നീട്ടിയിരിക്കുകയാണ്. സര്‍വിസ് എന്ന് പുനരാരംഭിക്കുമെന്നും വ്യക്തതയില്ല.
ഈ മാസം ആദ്യം മുതലാണ് ഗോ ഫസ്റ്റ് സര്‍വിസുകള്‍ താളംതെറ്റിയത്. മേയ് മൂന്നു മുതല്‍ അഞ്ചുവരെയാണ് ആദ്യം സര്‍വിസുകള്‍ റദ്ദാക്കിയത്. എന്നാല്‍, പിന്നീട് 19 വരെയും നീട്ടുകയായിരുന്നു. സര്‍വിസ് റദ്ദാക്കിയ ദിവസങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് വൈകാതെ പണം റീഫണ്ട് ചെയ്യുമെന്നും യാത്ര റീഷെഡ്യൂള്‍ ചെയ്യാന്‍ ഇവര്‍ക്ക് അവസരമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)