
etihad rail project : യുഎഇ: ആഡംബര ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഇത്തിഹാദ് റെയില്‍
ആഡംബര ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഇത്തിഹാദ് റെയില്‍. ഇറ്റാലിയന്‍ കമ്പനി ആഴ്സനലും ഇത്തിഹാദ് റെയിലും etihad rail project കരാര്‍ കരാറില്‍ ഒപ്പിട്ടു. യുഎഇ ട്രെയിന്‍ യാത്രയുടെ സുവര്‍ണ കാലം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന് സൂചിപ്പിച്ച അധികൃതര്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി വെളിപ്പെടുത്തിയില്ല.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
രാജ്യത്തിന്റെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാകും സര്‍വീസ്. ഫെബ്രുവരിയില്‍ യുഎഇയിലുടനീളം ചരക്കുഗതാഗതം ട്രാക്കിലാക്കിയ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം യാത്രാ ട്രെയിന്‍ ആരംഭിക്കാനിരിക്കെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സര്‍വീസ് പ്രഖ്യാപിച്ചത്.
റെയില്‍ ക്രൂസിങ് പദ്ധതിയിലൂടെ ഫുജൈറയില്‍നിന്ന് തുടങ്ങി വിവിധ എമിറേറ്റുകളിലൂടെ അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ലിവ മരുഭൂമിയില്‍ അവസാനിക്കും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പഴയകാല റെയില്‍വേ യാത്രകള്‍ക്കു സമാനമാണെങ്കിലും ട്രെയിന്‍ ഇമറാത്തി പൈതൃകം പ്രതിഫലിപ്പിക്കും. പാസഞ്ചര്‍ സര്‍വീസിനുള്ള അവസാനവട്ട ഒരുക്കം അതിവേഗം പുരോഗമിക്കുന്നു.
അടുത്ത വര്‍ഷത്തോടെ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന. ദേശീയ റെയില്‍ ശൃംഖലയിലൂടെ യുഎഇയില്‍ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച നേടാനാകുമെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് എക്സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു. ആഡംബര ട്രെയിനിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനാകുമെന്നും സൂചിപ്പിച്ചു.
Comments (0)