dubai canal yacht cruise : യുഎഇ: ഔട്ടിംഗിന്റെ പ്ലാന്‍ ആലോചിക്കുകയാണോ? ഇതാ പുതിയ ക്രൂയിസ്; വിശദാംശങ്ങള്‍ - Pravasi Vartha DUBAI
dubai canal yacht cruise
Posted By editor Posted On

dubai canal yacht cruise : യുഎഇ: ഔട്ടിംഗിന്റെ പ്ലാന്‍ ആലോചിക്കുകയാണോ? ഇതാ പുതിയ ക്രൂയിസ്; വിശദാംശങ്ങള്‍

ദുബായ് വാട്ടര്‍ ടൂറിസത്തിന് ഉത്തേജനമായി പുതിയ ക്രൂയിസ്. നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നഗരത്തിന്റെ ഭംഗി ആസ്വദിക്കാനായി ദുബായ് കനാലില്‍ പുതിയൊരു ദൗ ക്രൂയിസ് സര്‍വീസ് ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm   ഡെയ്റ ക്രീക്കിലും മറീനയിലുമുള്ള ക്രൂയിസിന് സമാനമാണ് കനാല്‍ ദൗ ക്രൂയിസ്. കാഴ്ചകള്‍, ആധുനിക സൗകര്യങ്ങള്‍, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, ആഡംബരപൂര്‍ണവുമായ അനുഭവം എന്നിവ ക്രൂയിസ് dubai canal yacht cruise യാത്ര നല്‍കുന്നു.
യാത്രയും സവിശേഷതകളും
ദുബായ് ക്രീക്കില്‍ നിന്നുള്ള പാലാസോ വെര്‍സേസ് ഹോട്ടലിന് പിന്നില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍, ”ബിസിനസ് ബേയിലെയും ഡൗണ്ടൗണിലെയും നഗരത്തിന്റെ ഐക്കണ്‍ അംബരചുംബികളായ റാസല്‍ ഖോര്‍ ബേര്‍ഡ് സാങ്ച്വറി, ഫെസ്റ്റിവല്‍ സിറ്റി എന്നിവയുടെ വിശാലമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു” റൂഹ് ടൂറിസം എല്‍എല്‍സിയുടെ സെയില്‍സ് ഡയറക്ടര്‍ ലിബിന്‍ വര്‍ഗീസ് പറഞ്ഞു.
അതിമനോഹരമായ കാഴ്ചകള്‍ക്ക് പുറമേ, കനാല്‍ ദൗ ക്രൂയിസില്‍ രുചികരമായ ഡൈനിംഗ് അനുഭവം ആസ്വദിക്കാം ”അറബിക്, ഏഷ്യന്‍, യൂറോപ്യന്‍ വിഭവങ്ങള്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര വിഭവങ്ങളുടെ ഒരു നിര അവതരിപ്പിക്കുന്ന വിഭവസമൃദ്ധമായ ബുഫെ ഉണ്ടാകും. പരമ്പരാഗത സംഗീതവും നൃത്ത പ്രകടനങ്ങളും പോലുള്ള ചില തത്സമയ വിനോദങ്ങളും ആസ്വദിക്കാന്‍ സാധിക്കുമെന്ന് ”ടൂര്‍സ് ഓണ്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ രഞ്ജു എബ്രഹാം പറഞ്ഞു.
”നിങ്ങള്‍ക്ക് ഒരു റൊമാന്റിക് സായാഹ്നമോ, ഒരു ഫാമിലി ഔട്ടിംഗോ, അല്ലെങ്കില്‍ ഒരു പ്രത്യേക സന്ദര്‍ഭം ആഘോഷിക്കാനുള്ള അവിസ്മരണീയമായ വഴിയോ തേടുകയാണെങ്കില്‍, നഗരത്തിലെ തിളങ്ങുന്ന വെള്ളത്തില്‍ യാത്ര ചെയ്യാവുന്ന അവിസ്മരണീയമായ അനുഭവമാണ് കനാല്‍ ദൗ ക്രൂയിസ്” എബ്രഹാം കൂട്ടിച്ചേര്‍ത്തു.
വിലകള്‍ ഇപ്രകാരം
ദുബായ് ക്രീക്ക്: 35 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു
അല്‍ സീഫ്: 45 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു
മറീന: 80 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു
ദുബായ് കനാല്‍: 50 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *