
uae rain : യുഎഇ: നാളെ മുതല്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
യുഎഇയില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. മെയ് 19 മുതല്‍ 22 വരെ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് uae rain യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. മേഘങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്, വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഈ കാലയളവില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കുമെന്ന് എന്‍സിഎം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിലും അസ്ഥിരമായ കാലാവസ്ഥയിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് നിയമലംഘനങ്ങളും പിഴകളും പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്ത് താഴ്വരകള്‍ക്ക് സമീപം കൂട്ടംകൂടുന്നതും പ്രവേശിക്കുന്നതും നിരോധിച്ചു. അതേസമയം, നാളെ (വെള്ളി) ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും താപനില കുറയുമെന്ന് എന്‍സിഎം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം മെര്‍ക്കുറി ഉയരും.
Comments (0)