
uae police : യുഎഇ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഫുജൈറയിലെ യാബ്‌സ ബൈപാസ് റോഡില്‍ ട്രക്കും മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 17 കാരനായ എമിറാത്തി യുവാവിന്റെ പിതാവും ഇന്നലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി uae police . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ചൊവ്വാഴ്ച പിതാവിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികളുടെ അമ്മയായ മറ്റൊരു എമിറാത്തിയും ദാരുണമായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അപകടത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗതയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
Comments (0)