smart speed limit signal : യുഎഇ: വാഹനമോടിക്കുന്നവര്‍ക്ക് ഉപകാരപ്രദമായി സ്മാര്‍ട്ട് സ്പീഡ് ലിമിറ്റ് സിഗ്‌നലുകള്‍; വീഡിയോ കാണാം - Pravasi Vartha UAE
smart speed limit signal
Posted By editor Posted On

smart speed limit signal : യുഎഇ: വാഹനമോടിക്കുന്നവര്‍ക്ക് ഉപകാരപ്രദമായി സ്മാര്‍ട്ട് സ്പീഡ് ലിമിറ്റ് സിഗ്‌നലുകള്‍; വീഡിയോ കാണാം

വാഹനമോടിക്കുന്നവര്‍ക്ക് ഉപകാരപ്രദമായി അബുദാബിയിലെ സ്മാര്‍ട്ട് സ്പീഡ് ലിമിറ്റ് സിഗ്‌നലുകള്‍. യുഎഇ തലസ്ഥാനത്തെ ഹൈവേകളിലുടനീളമുള്ള പുതിയ റോഡ് അലേര്‍ട്ട് സിസ്റ്റം താമസക്കാരെ വേഗത നിയന്ത്രിക്കുന്നതില്‍ വളരെയധികം സഹായിക്കുന്നു. സ്മാര്‍ട്ട് ട്രാഫിക് സിഗ്‌നലുകളില്‍ ഇമോജി കാണിക്കുമെന്നതാണ് smart speed limit signal ഇതിന്റെ പ്രത്യേകത. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
മാരിടൈം വാട്ടര്‍ഫ്രണ്ട് ലക്ഷ്യസ്ഥാനമായ മാര്‍സ മിനയിലേക്ക് യാത്ര ചെയ്യുന്നവര്‍ 60 കിലോമീറ്റര്‍ വേഗത പരിധിക്കുള്ളില്‍ വാഹനമോടിച്ചാല്‍ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റ് സിസ്റ്റം പച്ച നിറത്തില്‍ പുഞ്ചിരിക്കുന്ന ഇമോജി ഫ്‌ലാഷുചെയ്യുകയോ വേഗത കവിഞ്ഞാല്‍ ചുവപ്പ് നിറത്തില്‍ മുഖം ചുളിക്കുകയോ ചെയ്യും.
വാഹനത്തിന്റെ വേഗത ദൂരത്തില്‍ നിന്ന് ഫ്‌ലാഷ് ചെയ്യുന്നതിനാല്‍ ഇത് വേഗതയേറിയ ഏതൊരു വാഹനത്തെയും നിശ്ചിത പരിധിയിലേക്ക് വേഗത കുറയ്ക്കാന്‍ അനുവദിക്കുന്നു, അതുവഴി ചുവന്ന ഇമോജിയെ പച്ചയായി മാറ്റുന്നു. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വാഹനമോടിക്കുന്നവര്‍ക്ക്, തിരക്കേറിയ കോര്‍ണിഷ് ഏരിയയിലേക്കുള്ള തെരുവില്‍ ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യാനുള്ള ഒരു പ്രചോദനമാണ് പച്ച നിറത്തിലുള്ള പുഞ്ചിരി.

കുറച്ച് മാസങ്ങളായി സ്മാര്‍ട്ട് ട്രാഫിക് ലൈറ്റ് സംവിധാനം നിലവിലുണ്ടെന്നും, 60 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ളപ്പോള്‍ ചുവന്ന നിറത്തില്‍ ദേഷ്യത്തോടെയുള്ള ഇമോജി കാണിക്കുന്നുണ്ടെന്നും, ഇത് അനുവദനീയമായ പരിധിയില്‍ ഉറച്ചുനില്‍ക്കാന്‍ കാരണമായെന്നും അല്‍ മിനയില്‍ പതിവായി വരുന്ന വാഹനയാത്രികര്‍ പറഞ്ഞു.
രാജ്യത്തെ എമിറേറ്റുകളില്‍ ഇത്തരം നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നത് ഇതാദ്യമല്ല. വരാനിരിക്കുന്ന ട്രാഫിക് അപകടങ്ങളെയും പ്രതികൂല കാലാവസ്ഥയെയും കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാന്‍ കളര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് എമിറേറ്റിലെ ഹൈവേകളില്‍ ഉടനീളം റോഡ് അലേര്‍ട്ട് സംവിധാനം അബുദാബി പോലീസ് അടുത്തിടെ ആരംഭിച്ചിരുന്നു.
കൂടാതെ, അമിതവേഗത, ടെയില്‍ഗേറ്റിംഗ്, ജെയ്വാക്കിംഗ് എന്നിവയുടെ അപകടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പതിവായി റിലീസ് ചെയ്യുന്നതിലൂടെ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രാദേശിക അധികാരികള്‍ ഊന്നിപ്പറയുന്നു.

\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *