
sharjah police : യുഎഇ: മാതാപിതാക്കളില്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ടാക്‌സി ഡ്രൈവര്‍ പിടിയില്‍
മാതാപിതാക്കളില്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ പിടിയില്‍. രണ്ട് പെണ്‍കുട്ടികളെ ടാക്സിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെയാണ് ഷാര്‍ജ പോലീസ് sharjah police അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ 13ഉം 15ഉം വയസ്സുള്ള പെ്ണ്‍കുട്ടികള്‍ മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
13 വയസ്സുള്ള മകളും സുഹൃത്തും വീട്ടിലേക്ക് വരാനായി കയറിയ ടാക്‌സിയിലെ ഡ്രൈവര്‍ അവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് പരാതിപ്പെട്ടു. ഉടന്‍ ടാക്സി ട്രാക്ക് ചെയ്യാനും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെയാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുതി അധികൃതര്‍ ഉപദേശിച്ചു. കുട്ടികളെ സംരക്ഷിക്കുക എന്നത് കൂട്ടുത്തരവാദിത്തമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
Comments (0)