
aed to inr transfer : നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക് കൂട്ടി പ്രവാസികള്‍
നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക് കൂട്ടി പ്രവാസികള്‍. യുഎഇ. ദിര്‍ഹത്തിനെതിരേ ഇന്ത്യന്‍രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതോടെയാണ് പണമയക്കാനുള്ള തിരക്ക് വര്‍ധിച്ചത്. ഇന്ത്യയിലേക്ക് പണമയക്കാന്‍ മണി എക്‌സ്ചേഞ്ചുകളില്‍ aed to inr transfer വലിയ തിരക്കനുഭവപ്പെട്ടു. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്ചേഞ്ചില്‍ ബുധനാഴ്ച ഡോളറിനെതിരേ 82.29-ല്‍ വ്യാപാരം ആരംഭിച്ച രൂപയുടെ മൂല്യം പിന്നീട് 82.35 ആയി കുറഞ്ഞു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 82.25 എന്നനിലയിലായിരുന്നു. ഒരുദിര്‍ഹം നല്‍കുന്നയാള്‍ക്ക് 22.43 രൂപ ലഭിക്കും.
Comments (0)