
top executive search firms dubai : യുഎഇ: ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തൊഴിലന്വേഷകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗധര്‍
സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇനി മുതല്‍ വ്യക്തികളുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിന് മാത്രമായിരിക്കില്ല. സോഷ്യല്‍ മീഡിയയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും ഉപയോഗവും അനുസരിച്ച്, ചില കമ്പനികള്‍ top executive search firms dubai ഇപ്പോള്‍ തൊഴിലന്വേഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും വ്യക്തിയുടെ സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തുന്നതിനായി അവ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് വിദഗധര്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
25 രാജ്യങ്ങളില്‍ സാന്നിധ്യമുള്ളതും 2,200-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കുന്ന പ്രധാന ഗ്രൂപ്പുകളിലൊന്നാണ്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞത് ഇങ്ങനെയാണ്: അവരെ ഞങ്ങള്‍ ജോലിക്കാരായി കണക്കാക്കുന്നില്ല, മറിച്ച് ഒരു കുടുംബമായിട്ടാണ് കണക്കാക്കുന്നത്. ഞങ്ങള്‍ എല്ലാ ഏരീസുകളെയും കുടുംബാംഗങ്ങളായി കരുതുന്നു, അതിനാല്‍ അവര്‍ മികച്ച വ്യക്തികളായിരിക്കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ട് പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി ഫില്‍ട്ടറേഷന്‍ നടത്തുന്നു. ഞങ്ങള്‍ മാര്‍ക്ക് നോക്കുന്നില്ല. മറിച്ച് സ്വഭാവം നോക്കുന്നു. സോഷ്യല്‍ മീഡിയ പേജുകളും മറ്റും പരിശോധിക്കുന്നത് ഉള്‍പ്പെടുന്ന ഒരു വലിയ പ്രക്രിയയുണ്ട്. എല്ലാ ജീവനക്കാരും ശരിയായ വ്യക്തിത്വത്തിന് ഉടമകളാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.
കൂപ്പര്‍ ഫിച്ചിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ടീമിലെ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായ ലോറന്‍ സ്വാന്‍, ജീവനക്കാര്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് ലിങ്ക്ഡ്ഇനില്‍ പ്രൊഫഷണലിസത്തിന്റെ ഘടകം നിലനിര്‍ത്തുന്നത് പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞു, കാരണം ചിലപ്പോള്‍ കമ്പനികള്‍ ഏതെങ്കിലും പ്രസക്തമായ സോഷ്യല്‍ മീഡിയ അക്കൗണ്ട് പങ്കിടാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടേക്കാം. നിയമന പ്രക്രിയയിലുടനീളം സുരക്ഷാ പരിശോധനയ്ക്കിടെ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കാം. LinkedIn ബിസിനസ്സ് നെറ്റ്വര്‍ക്കിഗിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍, ചിലപ്പോള്‍ തൊഴിലുടമകള്‍ക്ക് അവരുടെ Twitter/Instagram/Facebook പ്രൊഫൈലുകള്‍ പങ്കിടാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)