kannur airport flight ; കണ്ണൂര്‍ വിമാനത്താവള പ്രതിസന്ധി; പ്രതീക്ഷ കൈവിടാതെ യുഎഇയിലെ പ്രവാസികള്‍ - Pravasi Vartha KERALA
kannur airport flight
Posted By editor Posted On

kannur airport flight ; കണ്ണൂര്‍ വിമാനത്താവള പ്രതിസന്ധി; പ്രതീക്ഷ കൈവിടാതെ യുഎഇയിലെ പ്രവാസികള്‍

കണ്ണൂര്‍ വിമാനത്താവള പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പ്രതീക്ഷ കൈവിടാതെ യുഎഇയിലെ പ്രവാസികള്‍. കണ്ണൂര്‍ മെട്രോനഗരമല്ലെന്ന കാരണത്താല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോള്‍) നിഷേധിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ kannur airport flight നടപടികള്‍ പുനഃപരിശോധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കര്‍ണാടകയിലെ കുടക് അടക്കമുള്ള പ്രദേശങ്ങളിലെ യാത്രക്കാരുടെകൂടി സഹകരണത്തോടെ പോയന്റ് ഓഫ് കോള്‍ പദവി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഉത്തര കേരളത്തിലെ ജനപ്രതിനിധികളും സംഘടനകളും.
വാഡിയ ഗ്രൂപ്പിന്റെ ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ പാപ്പരത്ത ഹര്‍ജി ദേശീയ കമ്പനിനിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി.) സ്വീകരിച്ചതോടെ കമ്പനിക്കെതിരെ പെട്ടെന്ന് നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായി. വായ്പ നല്‍കിയ അഞ്ചു പ്രധാനബാങ്കുകള്‍ കമ്പനിയെ ഏറ്റെടുക്കുന്നത് തത്കാലത്തേക്ക് ഒഴിവാക്കുകയും ഗോഫസ്റ്റിലെ ജീവനക്കാര്‍ക്ക് തൊഴില്‍സംരക്ഷണം ലഭിക്കുകയും ചെയ്യും. ഈ മാസം 24 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് ഗോഫസ്റ്റ് അറിയിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ ഗോ ഫസ്റ്റിന്റെ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കും. ജൂണ്‍ ആദ്യം അന്താരാഷ്ട്ര സര്‍വീസ് കൂടി തുടങ്ങുമെന്നാണ് സൂചനകള്‍.
ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുന്നതോടെ കണ്ണൂരിന്റെ ഭീമമായ നഷ്ടക്കണക്കിലും കുറവുവരും. ഗോ ഫസ്റ്റ് സര്‍വീസ് ഇല്ലാതായതോടെ പ്രതിദിനം 12 ലക്ഷം രൂപയുടെ വരുമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തിന് കുറഞ്ഞത്. അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ എട്ട് സര്‍വീസുകള്‍ കണ്ണൂരില്‍നിന്നും ഗോ ഫസ്റ്റ് നടത്തിയിരുന്നു. സര്‍വീസ് നിര്‍ത്തിയതോടെ ദിവസം ശരാശരി 1200 യാത്രക്കാരുടെ കുറവും സംഭവിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നിലവില്‍ 15-ാം സ്ഥാനത്തിനും താഴെയായി കണ്ണൂര്‍. 2021 ഒക്ടോബറില്‍ കാര്‍ഗോ സംവിധാനം തുടങ്ങിയെങ്കിലും ദിവസം ഏഴ് ടണ്‍ മാത്രമാണ് ചരക്കുനീക്കം നടത്തുന്നത്.
ഗോഫസ്റ്റ് സര്‍വീസ് വീണ്ടും തുടങ്ങുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധി ഒരു പരിധി വരെ നീങ്ങും. എയര്‍ ഏഷ്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുമായി ‘കിയാല്‍’ ചര്‍ച്ച നടത്തിയതും പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ആറുമാസത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് അനുകൂലമായ മാറ്റമുണ്ടാകുമെന്ന് കണ്ണൂരില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.യും അറിയിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *