
grand draw mahzooz : ‘ഇത്രയും വലിയ സമ്മാനത്തുകയ്ക്ക് എത്ര പൂജ്യമുണ്ടെന്ന് അറിയില്ല’ ; മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വിജയം നേടിയ പ്രവാസി പറയുന്നത് ഇങ്ങനെ
മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കി പ്രവാസി. 128-ാമത് നറുക്കെടുപ്പിലാണ് നേപ്പാള്‍ സ്വദേശിയായ സൂര്യ മഹ്‌സൂസിന്റെ 43-ാമത് മില്യണയറായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 33 വയസ്സുകാരനായ സൂര്യ അബുദാബിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഗ്യാരണ്ടീഡ് പ്രൈസായ 1,000,000 ദിര്‍ഹം മെയ് 13-ന് സൂര്യ സ്വന്തമാക്കി. മഹ്‌സൂസിലൂടെ മില്യണയറാകുന്ന grand draw mahzooz മൂന്നാമത്തെ നേപ്പാളിയാണ് സൂര്യ.
‘ഒരു മില്യണ്‍ ദിര്‍ഹത്തില്‍ എത്ര പൂജ്യമുണ്ടെന്ന് ഇപ്പോഴും ഞാന്‍ ഉള്‍ക്കൊണ്ടിട്ടില്ല. അബുദാബിയിലേക്ക് എഴ് വര്‍ഷം മുന്‍പ് വന്ന ഞാന്‍, ഓരോ ദിര്‍ഹവും നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു’ സന്തോഷം പങ്കുവച്ച് സൂര്യ പറഞ്ഞു. നാട്ടില്‍ കുടുംബം നന്നായി ജീവിക്കാന്‍ വളരെ ലളിതമായ ജീവിതമാണ് സൂര്യ നയിച്ചിരുന്നത്.
‘നറുക്കെടുപ്പ് നടന്ന സമയത്ത് ഞാന്‍ ജോലിയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ മഹ്‌സൂസ് അക്കൗണ്ട് തുറന്നപ്പോഴാണ് പ്രൈസ് നേടിയത് അറിഞ്ഞത്. വലിയ ധനികനല്ലെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് കളിക്കാവുന്ന ഗെയിമാണ് മഹ്‌സൂസ് എന്നത് വളരെ നല്ലതാണ്.’ സൂര്യ പറയുന്നു.
സെപ്റ്റംബര്‍ 2022 മുതല്‍ സ്ഥിരമായി മഹ്‌സൂസ് കളിക്കുന്നുണ്ട് സൂര്യ. തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കുമെന്ന് സൂര്യ പറയുന്നു. അമ്മയ്ക്ക് വേണ്ടി നേപ്പാളില്‍ വീട് വാങ്ങാനും സൂര്യ പദ്ധതിയിടുന്നു. ‘എപ്പോഴും എന്റെ കുടുംബത്തെക്കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ആധിയുണ്ടായിരുന്നു. പക്ഷേ, ഈ വിജയം എന്റെ ജീവിതം മാറ്റി. എനിക്ക് മുന്‍പ് എത്താന്‍ കഴിയാത്ത ഒരുപാട് സാധ്യതകളിലേക്ക് എന്നെ ഈ വിജയം എത്താന്‍ സഹായിക്കും.’
അതേസമയം അഞ്ചില്‍ നാല് നമ്പറുകള്‍ ഒരുപോലെയാക്കിയ 16 പേര്‍ രണ്ടാം സമ്മാനമായ 200,000 ദിര്‍ഹം വീതിച്ചു. ഒരാള്‍ക്ക് 12,500 ദിര്‍ഹം വീതം ലഭിച്ചു. മൂന്ന് നമ്പറുകള്‍ തുല്യമാക്കിയ 1,023 പേര്‍ക്ക് 250 ദിര്‍ഹം വീതം നേടാനായി. മഹ്‌സൂസില്‍ പങ്കെടുക്കാനായി 35 ദിര്‍ഹം മാത്രം മുടക്കി ഒരു ബോട്ടില്‍ വെള്ളം വാങ്ങിയാല്‍ മതി.
Comments (0)