
uae ഡോൾഫിനുകൾ, മത്സ്യം, ആമകൾ; സീ വേൾഡ് അബുദാബിയിലെ അത്ഭുത കാഴ്ചകൾ ഇതൊക്കെ
ഏറെ കാത്തിരിപ്പിനൊടുവിലാണ് യുഎഇയിലെ uae ആദ്യത്തെ മറൈൻ ലൈഫ് തീം പാർക്ക് ജനങ്ങൾക്ക് വേണ്ടി കൊടുത്തത്. ഏറെ സവിശേഷതകളും ആകർഷണങ്ങളും ഉള്ളതാണ് ഇവ. 183,000 ചതുരശ്ര മീറ്റർ സ്ഥലത്ത് അഞ്ച് ഇൻഡോർ ലെവലിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ വാട്ടർ തീം പാർക്ക്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പ്രധാന കവാടത്തിന്റെ സ്ലൈഡിംഗ് വാതിലിലൂടെ കടന്നുപോകുമ്പോൾ രണ്ട് എസ്കലേറ്ററുകൾ അവിടെ കാണാം. ഇത് നിങ്ങളെ മൊത്തം ഉള്ള എട്ട് മേഖലകളിൽ നിന്ന് ആദ്യത്തേതിലേക്ക് കൊണ്ടുപോകും.അവിടെ അബുദാബി സമുദ്രത്തിൽ നിന്ന് നിങ്ങളുടെ ജലയാത്ര ആരംഭിക്കുന്നു.
സമ്പന്നമായ സമുദ്ര ചരിത്രത്തെക്കുറിച്ച് അറിയുവാന്‍ കഴിയും
അബുദാബിയുടെയും യു.എ.ഇയുടെയും യഥാർത്ഥ സാരാംശം ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണിത്. സന്ദർശകരെ സംബന്ധിച്ചിടത്തോളം, ഇത് എമിറേറ്റിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം തന്നെ ആയിരിക്കും. ദൗസ്, കണ്ടൽക്കാടുകൾ, സൂക്ക്, തദ്ദേശീയ വന്യജീവികൾ, അബുദാബിയിൽ ഉള്ള പ്രഗൽഭരായ നിരവധി വിദേശ നാവികരിൽ രണ്ട് പേരുടെ കഥാവിവരണം, തിയേറ്ററുകൾ, ലൈവ് ഷോകൾ എന്നിവയും ഈ വാട്ടർ തീം പാർക്കിൽ കാണാം.

അബുദാബി ഓഷ്യൻ സന്ദർശകരെ പ്രാദേശിക സമുദ്രജീവികളെക്കുറിച്ചും കോമ്പസിന് മുമ്പ് സമുദ്ര നാവിഗേഷൻ എങ്ങനെയായിരുന്നുവെന്നും അറിയാൻ ഇത് അനുവദിക്കുന്നു. ഡുഗോങ്‌സ്, ഹോക്‌സ്‌ബിൽ കടലാമകൾ, കടൽപ്പാമ്പുകൾ, നക്ഷത്രമത്സ്യങ്ങൾ, കടൽ വെള്ളരികൾ, കൂടാതെ നിരവധി ഇനം മത്സ്യങ്ങൾ എന്നിവയും ടാങ്കിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
അടുത്തതായി നിങ്ങൾ കടക്കാൻ പോകുന്നത് ഒരു സമുദ്രത്തിലേക്കാണ്. അബുദാബി വാട്ടർ തീം പാർക്കിംഗ് ഏറ്റവും ആകർഷണമായ ഒരു കേന്ദ്രമാണ് ഇത്. ഒരു മൾട്ടി മീഡിയ സെക്കുലർ സ്ക്രീനിലൂടെ ഒരു സമുദ്രത്തെ കാണാൻ സാധിക്കും. ഇതിലൂടെ നടക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവർ കടലിനടിയിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് ലഭിക്കുന്നത്. ഈ ഒരു സോൺ വമ്പൻ ഓപ്പണിങ്ങിന് വേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇവിടെ ഒരു ഓൺ-സൈറ്റ് അനിമൽ കെയർ സെന്റർ ഉണ്ട്, അവിടെ സന്ദർശകർക്ക് മൃഗഡോക്ടർമാരുമായും സ്പെഷ്യലിസ്റ്റുകളുമായും സംസാരിക്കാം.
ഡോൾഫിനുകൾ, അരയന്നങ്ങൾ, സ്വാഭാവിക ആവാസവ്യവസ്ഥ
വലിപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ മേഖലയാണ് ഉഷ്ണമേഖലാ സമുദ്രം. പ്രകൃതിദത്തമായ സൂര്യപ്രകാശമാണ് അവിടെ നിന്നും ലഭിക്കുക. കൂടാതെ ദൂരെ നിന്നു അരയന്നങ്ങളുടെ ശബ്‍ദവും കേൾക്കാം.നീല ലഗൂൺ,വിവിധ പക്ഷികളുള്ള സമൃദ്ധമായ മഴക്കാടുകൾ, അത്യാധുനിക ചലനാത്മക ആവാസ വ്യവസ്ഥകളിൽ വസിക്കുന്ന ഡോൾഫിനുകൾ, അരയന്നങ്ങൾ, ഉഷ്ണമേഖലാ മത്സ്യങ്ങൾ, മൃഗങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് സോൺ.

പിന്നെയും താഴേക്ക് പോകുമ്പോൾ അവിടെ സുരക്ഷിതമായ ചുറ്റുപാടുകൾ ആസ്വദിക്കുന്ന ഏകദേശം 24 സൗഹൃദ ഡോൾഫിനുകളെ നിങ്ങൾക് കാണാൻ സാധിക്കും. അവിടെത്തന്നെ നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ ആസ്വദിക്കാവുന്ന ഒരു റസ്റ്റോറന്റ് ഉണ്ട്.
ലോകത്തിലെ ആദ്യത്തെ സീറോ ഗ്രാവിറ്റി ഫ്ലിപ്പ്-ഔട്ടിനും ലോകത്തിലെ ആദ്യത്തെ ട്വിസ്റ്റിംഗ് ഡബിൾ-ഡൌൺ ഡൈവിനും പുറമേ, കോസ്റ്റർ – റെക്കോഡ് ബ്രേക്കിംഗ് മാന്താ കോസ്റ്ററിന്റെ ആസ്ഥാനവും ഈ മേഖലയിലാണ്.
ഇതിനുപുറമെ 25 ദശലക്ഷം ലിറ്റർ വെള്ളവും 68,000-ലധികം സമുദ്രജീവികളും അടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയം.
എക്‌സിബിറ്റുകൾ, റൈഡുകൾ, വിവിധ തരത്തിലുള്ള വിനോദങ്ങൾ എന്നിവയിലൂടെ കടൽ ജീവിതത്തെക്കുറിച്ച് പഠിക്കാൻ കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന മൈക്രോ ഓഷ്യൻ.
ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് വിവിധതരത്തിലുള്ള മറൈൻ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, വ്യത്യസ്ത തരത്തിലുള്ള മൃഗങ്ങൾ,വൈവിധ്യമാർന്ന സെലക്ഷനുള്ള സൂഖ് അൽ സീഫ് എന്നിവയും അവിടെ ഒരുക്കിയിട്ടുണ്ട്.
മേയ് 23-ന് പാർക്ക് പൊതുജനങ്ങൾക്കായി തുറക്കും. ടിക്കറ്റുകൾ www.seworldabudhabi.com– ലും യാസ് വാർഷിക പാസ് www.yasisland.com/en/yas-annual-pass വഴിയും വാങ്ങാം.
100-ലധികം മൃഗ അനുഭവങ്ങൾ, ഡോൾഫിൻ ഷോ.. തുടങ്ങിയവയൊക്കെയാണ് പ്രധാന ഹൈലൈറ്റുകൾ.
Comments (0)