centralbank uae : നിയമ ലംഘനം; എട്ട് ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക് - Pravasi Vartha UAE
centralbank uae
Posted By editor Posted On

centralbank uae : നിയമ ലംഘനം; എട്ട് ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

ദുബായിലെ എട്ട് ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്. നിയമം ലംഘനത്തിനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) centralbank uae എട്ടു ബാങ്കുകള്‍ക്ക് ഭരണപരമായ വിലക്ക് ഏര്‍പ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm   നാഷനല്‍ ഡിഫോള്‍ട്ടഡ് ഡെബ്റ്റ്‌സ് സെറ്റില്‍മെന്റ് ഫണ്ട് (എന്‍.ഡി.ഡി.എസ്.എഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇടപാടുകാര്‍ക്ക് വായ്പകളോ ക്രെഡിറ്റ് സൗകര്യങ്ങളോ നല്‍കരുതെന്ന സി.ബി.യു.എ.ഇയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ട് ബാങ്കുകള്‍ക്ക് ഭരണപരമായ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ബാങ്ക് റെഗുലേറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, ഏതൊക്കെ ബാങ്കുകള്‍ക്കാണ് നിയന്ത്രണമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബാങ്കിങ് റെഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബാങ്ക് നേരത്തെയും കടുത്ത നിലപാട് എടുത്തിരുന്നു. നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എക്‌സ്‌ചേഞ്ച് ഹൗസിനെതിരെയാണ് നടപടിയെടുത്തത്.
യുഎഇയുടെ സാമ്പത്തിക സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വവും സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതിനുമായി യു.എ.ഇ കൊണ്ടു വന്ന നിയമങ്ങളും നിയന്ത്രണ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന നിലവാരവും ബാങ്കുകള്‍ ഉള്‍പ്പെടെ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കടുത്ത നടപടിയെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *