
airindia airlines : അപൂര്‍വ സംഭവം; എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു, യാത്രക്കാര്‍ക്ക് പരിക്ക്
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് airindia airlines ആകാശ ചുഴിയില്‍പ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഏഴു യാത്രക്കാര്‍ക്ക് പരിക്കുണ്ടായതായും ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയില്‍ എത്തിയ ശേഷം തുടര്‍ ചികിത്സയും നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെപ്പറ്റി എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം തുടങ്ങി. വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാര്‍ക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂര്‍വമാണ്.
Comments (0)