
Big ticket draw അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യ സമ്മാനം കരസ്ഥമാക്കി മലയാളി യുവതിയും കൂട്ടരും
അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര Big Tricket Draw നറുക്കെടുപ്പിൽ മലയാളി യുവതിക്കും കൂട്ടുകാരികളും ലക്ഷങ്ങളുടെ സമ്മാനം കരസ്ഥമാക്കി. കുവൈത്തിൽ താമസിക്കുന്ന നീതു റെജി (33)ക്കും 14 സുഹൃത്തുക്കൾക്കുമാണ് 22 ലക്ഷത്തിലേറെ രൂപ (ലക്ഷം ദിർഹം) സമ്മാനമായി നേടിയത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന സമ്മാനങ്ങളെക്കുറിച്ചും അറിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നീതു 14 പേരടങ്ങുന്ന സംഘത്തിനൊപ്പം എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.
ഇ-ഡ്രോ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നിലെന്നും ബിഗ് ടിക്കറ്റ് പ്രതിനിധികളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ ശരിക്കും അതിശയം തോന്നിയെന്നും നീതു മാധ്യമങ്ങളോട് പ്രതികരിച്ചു. നീതു കുവൈത്തിൽ ഭർത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്നും തന്റെ ഓഹരിയിൽ നിന്ന് ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് തീരുമാനമെന്നും നീതു പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ രാജുകുമാർ ചിട്ട്യല്ലയ്ക്കും ലക്ഷം ദിർഹം സമ്മാനം ലഭിച്ചു.
Comments (0)