
dubai international airport terminal 1 : ഇനി ദുബായ് വിമാനത്താവളത്തില്‍ സൗജന്യ ആരോഗ്യ പരിശോധന നടത്താം
യാത്രക്കാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തി ദുബായ് വിമാനത്താവളം. ടെര്‍മിനല്‍ ഒന്നിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ dubai international airport terminal 1 സൗജന്യ വൈദ്യപരിശോധന നടത്താം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm യാത്രക്കാര്‍ക്ക് പുറമേ വിമാനത്താവളത്തില്‍ ജോലിയിലുള്ള വിവിധ ഏജന്‍സികളുടെ ജീവനക്കാര്‍ക്കും പരിശോധന സൗജന്യമാണ്.
ഇമിഗ്രേഷന്‍ വിഭാഗവും ‘തദാവീ ‘ മെഡിക്കല്‍ ഗ്രൂപ്പും സഹകരിച്ചാണ് പരിശോധനാ ക്യാംപെയ്ന്‍. ഇന്റേണല്‍ മെഡിസിന്‍, നേത്രരോഗം, എല്ല് രോഗം, വാര്‍ധക്യ സഹജരോഗങ്ങള്‍, ഗൈനക്കോളജി, പ്രസവ ശുശ്രൂഷ ഫിസിയോ തെറാപ്പി, ഡര്‍മറ്റോളജി, യൂറോളജി എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്.
രക്തത്തിലെ വൈറ്റമിന്‍ അളവ്, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയതായി തദാവീ ഗ്രൂപ്പ് ചെയര്‍മാന്‍ മര്‍വാന്‍ നാസിര്‍ പറഞ്ഞു. പരിശോധനകളുടെ ഫലം അപ്പോള്‍ തന്നെ നല്‍കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും വിമാനത്താവളത്തിലുണ്ട്.
രോഗങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ തലാല്‍ അല്‍ശന്‍ഖീത്വി അറിയിച്ചു.
Comments (0)