
dubai bus travel : ദുബായില്‍ മൂന്ന് പുതിയ ബസ് സര്‍വിസുകള്‍ കൂടി ആരംഭിക്കുന്നു
ദുബായില്‍ മൂന്ന് പുതിയ ബസ് സര്‍വിസുകള്‍ കൂടി ആരംഭിക്കുന്നു. മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചാണ് പുതിയ മൂന്ന് ബസ് സര്‍വിസുകള്‍ കൂടി dubai bus travel തുടങ്ങുന്നത്. അല്‍ഖൈല്‍ ഗേറ്റ്-ബിസിനസ് ബേ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ റൂട്ട്-51 ബസ് സര്‍വിസ് നടത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 20 മിനിറ്റിന്റ് ഇടവേളകളില്‍ സര്‍വിസുണ്ടാകും. റൂട്ട് എസ്.എച്ച്-1 ബസുകള്‍ ദുബൈ മാള്‍-ശോഭാ റിയാലിറ്റി മെട്രോകള്‍ക്കിടയിലായിരിക്കും സര്‍വിസ്. റൂട്ട് വൈ.എം-1 ബസുകള്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്- യിവു മാര്‍ക്കറ്റ് സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓരോ മണിക്കൂറിലും സര്‍വിസ് നടത്തും. ചില സര്‍വിസുകളില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. റൂട്ട് എഫ്-47 ബസുകള്‍ ഇനി മുതല്‍ ഡി.ഐ.പി മെട്രോ സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലേക്ക് പോകുന്നവര്‍ എഫ് 46, 48, 50, 51 ബസുകള്‍ ഉപയോഗപ്പെടുത്തണം. അല്‍ഖൈല്‍ ഗേറ്റിലേക്ക് സര്‍വിസ് നടത്തിക്കൊണ്ടിരുന്ന റൂട്ട് 50 ബസുകള്‍ ഇനി മുതല്‍ ബിസിനസ് ബേയില്‍ യാത്ര അവസാനിപ്പിക്കും. അല്‍ഖൈല്‍ ഗേറ്റ് യാത്രക്കാര്‍ റൂട്ട് 51 ബസില്‍ കയറണം. റൂട്ട് സി-15 ബസുകള്‍ മംസാര്‍ ബീച്ച് ബസ് സ്‌റ്റോപ്പിലേക്ക് നീട്ടി. റൂട്ട് ഇ-102 ബസുകള്‍ അല്‍ ജാഫിലിയ ബസ് സ്‌റ്റേഷന്‍ വരെ സര്‍വിസ് നീട്ടി. മേയ് 19ന് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതെന്ന് ആര്‍.ടി.എ അറിയിച്ചു.
Comments (0)