
big ticket promotion : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ആഢംബര കാര്‍ സ്വന്തമാക്കി പ്രവാസി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ആഢംബര കാര്‍ സ്വന്തമാക്കി പ്രവാസി. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയുടെ ഡ്രീം കാര്‍ റാഫിള്‍ ഡ്രോയില്‍ big ticket promotion മസെരാറ്റി ഗിബ്ലി ആണ് പ്രവാസി സ്വന്തമാക്കിയത്. അല്‍ ഐനില്‍ താമസിക്കുന്ന 29 കാരനായ മുഹമ്മദ് ഷഹബാസ് ആണ് ആ വിജയി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
2017 മുതല്‍ അല്‍ എയ്നില്‍ താമസിക്കുന്ന ഷഹബാസ്, രണ്ട് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഒട്ടകങ്ങളെ പരിചരിക്കുന്ന ജോലിയാണ് ഷഹബാസിന്. അബുദാബി വിമാനത്താവളത്തിലെ സ്റ്റോര്‍ കൗണ്ടറില്‍ നിന്നാണ് അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഷഹബാസ് ടിക്കറ്റെടുത്തത്. കാര്‍ വിറ്റതിന് ശേഷം സുഹൃത്തുക്കള്‍ക്ക് പണം വീതിച്ചുനല്‍കും. സ്വന്തം പങ്ക് നാട്ടിലേക്ക് അയക്കുമെന്നും ഷഹബാസ് പറയുന്നു. ‘ബിഗ് ടിക്കറ്റ് ഉപയോഗിച്ച് എല്ലാവരും ഭാഗ്യം പരീക്ഷിക്കണം. എന്നെപ്പോലെ നിങ്ങള്‍ക്കും വിജയിയാകാന്‍ കഴിയും’ അദ്ദേഹം പറഞ്ഞു.
മെയ് മാസം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത ലൈവ് ഡ്രോയില്‍ റേഞ്ച് റോവര്‍ വെലാര്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. ജൂണ്‍ മാസം ടിക്കറ്റ് വാങ്ങിയാല്‍ ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു BMW 430i കാര്‍ നേടാം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹം ആണ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു സൗജന്യ ടിക്കറ്റ് ലഭിക്കും.
Comments (0)