
abu dhabi traffic : യുഎഇ: പുതിയൊരു ട്രാഫിക് മുന്നറിയിപ്പ്, ഇനി റോഡുകളില്‍ വ്യത്യസ്ത നിറങ്ങളില്‍ ഫ്‌ലാഷ്‌ലൈറ്റുകള്‍
അബുദാബിയിലെ പുതിയൊരു ട്രാഫിക് മുന്നറിയിപ്പ് ശ്രദ്ധിയില്‍പ്പെട്ടിരുന്നോ? റോഡുകളില്‍ വ്യത്യസ്ത നിറങ്ങളില്‍ ഫ്‌ലാഷ്‌ലൈറ്റുകള്‍ കാണാം. യുഎഇ തലസ്ഥാനത്തെ ഹൈവേകളില്‍ എല്ലായിടത്തും പൊലീസ് abu dhabi traffic പുതിയ റോഡ് അലേര്‍ട്ട് സംവിധാനം ആരംഭിച്ചു. ട്രാഫിക് അപകടങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണ് റഡാര്‍ പോലുള്ള ഉപകരണങ്ങള്‍ ഹൈവേകളില്‍ സ്ഥാപിച്ചത്. ഇവ വിവിധ നിറങ്ങളിലുള്ള ഫ്‌ലാഷ് ലൈറ്റുകള്‍ മുഖേന മുന്നറിയിപ്പ് നല്‍കും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി പൊലീസ് പറഞ്ഞു.
ഒട്ടേറെ താമസക്കാര്‍ ഈ ഉപകരണങ്ങള്‍ കണ്ടതായി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അബുദാബി പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളില്‍ ഏറ്റവും പുതിയതാണ് സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം. സിസ്റ്റത്തില്‍ വ്യത്യസ്ത നിറങ്ങള്‍ മിന്നുന്നതോടെയാണ് ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവര്‍മാര്‍ക്ക് വിവരം ലഭിക്കുക. ചുവപ്പ്, നീല നിറങ്ങളിലാണ് ഫ്‌ലാഷ് ലൈറ്റ് തെളിയുന്നതെങ്കില്‍ റോഡില്‍ അപകടം ഉണ്ടായിട്ടുണ്ട് എന്നതിന്റെ മുന്നറിയിപ്പാണ്. മഞ്ഞ നിറമാണെങ്കില്‍ മഞ്ഞ്, പൊടി, മഴ തുടങ്ങി മോശം കാലാവസ്ഥയെ സംബന്ധിക്കുന്ന മുന്നറിയിപ്പും. സൗരോര്‍ജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് ഫ്‌ലാഷ് അലേര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റര്‍ വരെ ദൂരത്തില്‍ നിന്ന് ഇവ ദൃശ്യമാകും.
പ്രതികൂല കാലാവസ്ഥയിലോ മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളിലോ യുഎഇ തലസ്ഥാനത്ത് റോഡുകളിലെയും ഹൈവേകളിലെയും വേഗ പരിധി സ്വയമേവ കുറയ്ക്കുന്ന ഒരു സ്മാര്‍ട്ട് സംവിധാനമാണ് കാലാവസ്ഥ നിരീക്ഷിക്കുന്നത്. ദൃശ്യപരത മോശമായ സാഹചര്യത്തില്‍ (ദൃശ്യത 200 മീറ്ററില്‍ താഴെയായി കുറയുമ്പോള്‍), വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയ്ക്കും. പരിഷ്‌കരിച്ച വേഗതകള്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും.
പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോ മീറ്റര്‍ ഉള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍, വാഹനമോടിക്കുന്നവര്‍ ഇടതുവശത്തുള്ള രണ്ട് പാതകളിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് വാഹനം ഓടിക്കേണ്ടത്. കുറഞ്ഞ വേഗം നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗം കുറഞ്ഞ വാഹനങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ട്. വേഗം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ഈ സിസ്റ്റം വഴി അടുത്തിടെ ചുമത്തിയിരുന്നു.
Comments (0)