
യുഎഇ ഹൈവേകളിൽ ഫ്ലാഷ് ലൈറ്റുകൾ കണ്ടോ?:
പുതിയ റോഡ് അലേർട്ട് സംവിധാനവുമായി അധികൃതര്‍
അബുദാബിയിലെ ഹൈവേകളിലുടനീളം അബുദാബി പോലീസ് പുതിയ റോഡ് അലേർട്ട് സംവിധാനം ആരംഭിച്ചു. ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാരെ ഫ്ലാഷ് അടിപ്പിച്ച് അറിയിക്കുന്നതിന് റഡാർ പോലുള്ള ഉപകരണങ്ങൾ ഇപ്പോൾ ഹൈവേകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ അലേർട്ട് സംവിധാനം കൊണ്ട് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഫ്ലാഷ് ലൈറ്റ് അടിച്ചു കൊണ്ടുള്ള ഈ അലേർട്ട് സംവിധാനം സൗരോർജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റർ വരെ ദൂരത്തിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ ദൃശ്യമാകും.
Comments (0)