
SHARJAH POLICE യുഎഇയിൽ നീന്തൽക്കുളത്തിൽ അഞ്ചുവയസുകാരി മുങ്ങിമരിച്ചു
ഷാർജ: എമിറേറ്റിലെ ഫാമിൽ വാരാന്ത്യം ചെലവഴിക്കാനെത്തിയ കുടുംബത്തിലെ അഞ്ചു വയസ്സുകാരി സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കുടുംബാംഗങ്ങളായ മുതിർന്നവർ നമസ്‌കാരം നിർവഹിക്കുന്നതിനിടെ കുട്ടി പൂളിൽ ഇറങ്ങുകയായിരുന്നു. മലീഹ മേഖലയിലെ ഫാമിൽ ശനിയാഴ്ചയാണ് സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വാരാന്ത്യ അവധിദിനം ചെലവഴിക്കാൻ കുടുംബം ഫാം വാടക്ക് എടുക്കുകയായിരുന്നു. നമസ്‌കാര ശേഷം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങൾ പൂളിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് പൊലീസെത്തി SHARJAH POLICE മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം സംസ്‌കരിച്ചു.
Comments (0)